അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് രണ്ട് മാസം മുമ്പ്, സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് കോഴിക്കോട് സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് പ്രവാസി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മദീന തരീഖ് സുൽത്താനയിൽ മരിച്ചത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. പിതാവ് - കുഞ്ഞാലി പുളിക്കൽ. മാതാവ് - നബീസ. ഭാര്യ - ജസീന. മക്കൾ - ഫാത്തിമ, സഫ, മർവ, ആയിശ.
https://www.facebook.com/Malayalivartha






















