ഇനി പ്രവാസികളുടെ കുത്തൊഴുക്ക്...! ഒമാനിൽ ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് പകുതിയായി കുറച്ചു

വിസ നിയമങ്ങളിൽ വമ്പൻ പൊളിച്ചെടുത്ത് നടത്തുകയാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ. ഇപ്പോൾ നിരവധി പ്രവാസി കുടുംബങ്ങളുള്ള ഒമാനിൽ ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് പകുതിയായി കുറച്ചിരിക്കുകയാണ്. ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ ശമ്പള പരിധിയില്‍ 50 ശതമാനത്തിലധികം ഇളവാണ് കൊണ്ടുവന്നിട്ടുള്ളത്.
150 റിയാലാണ് കുറച്ചത്. രാജ്യത്തിന്റെ ഈ നടപടി മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ്. ഒമാൻ പ്രദേശിക മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്ക് മാത്രമേ ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ നേരത്തെ അനുമതി ഉണ്ടായിരുന്നുള്ളു.
ഇത്രയും ശമ്പളം ഉള്ളവർക്ക് മാത്രമേ ഫാമിലി വിസ അനുവദിച്ചിട്ടിണ്ടായിരുന്നുള്ളു. എന്നാൽ ഈ നിയമം ആണ് മാറിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ എന്നു മുതൽ ആണ് വരിക എന്ന വിവരം ലഭ്യമല്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
ഇതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തെ ഫാമിലി വിസയില്‍ ഒമാനില്‍ കൊണ്ടുവരാനാകും. ഒമാനിലേക്ക് കൂടുതൽ പ്രവാസികൾ കുടുംബത്തെ കൊണ്ടുവരുന്നത് കൊണ്ട് സമ്പദ്‌വ്യവസ്ഥ വലിയ രീതിയിൽ ഉണരും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha






















