Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

യുഎഇയുടെ കടുത്ത നീക്കം, റസിഡൻസ് വിസ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് അധികൃതർ

17 FEBRUARY 2023 03:08 PM IST
മലയാളി വാര്‍ത്ത

മുമ്പുള്ള വിസ നിയമങ്ങൾ ലഘൂകരിച്ച് പ്രവാസികൾക്ക് ആശ്വാസകരമായ നീക്കങ്ങളാണ് യുഎഇ അടുത്തിടെ നടത്തികൊണ്ടിരുന്നത്. എന്നാൽ ചില നീക്കങ്ങൾ അതുപോലെ തന്നെ പ്രവാസികൾക്ക് തലവേദയാകുന്നുമുണ്ട്. അത്തരത്തിൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്ന തരത്തിലുള്ള നീക്കങ്ങളിലേക്കാണ് യുഎഇ ഇപ്പോൾ കടന്നിരിക്കുന്നത്.

ദുബൈ എമിഗ്രേഷനിൽ നിന്ന് റസിഡൻസ് വിസ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. വെബ്സൈറ്റ് മുഖേനയാണ് ഈ പ്രധാനപ്പെട്ട കാര്യം അധികൃതർ വ്യക്തമാക്കിയത്. ഇനിഷ്യൽ വർക്ക് പെർമിറ്റ് ലഭിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രം സ്ഥാപനങ്ങൾ പുതിയ ജീവനക്കാരെ ജോലി ആരംഭിക്കാൻ അനുവദിക്കരുതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇതോടെ കമ്പനികൾക്കും തലവേദനയായിരുകയാണ്. വർക്പെർമിറ്റ് പുതിയ ജീവനക്കാരന് റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് താൽക്കാലികമായി മാത്രം നൽകുന്ന ഒന്നാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്.

വർക്ക് പെർമിറ്റിന് നൽകുന്ന അപേക്ഷകൾ അംഗീകരിക്കുന്നതിന് തൊഴിലുടമകൾ പാലിക്കേണ്ട അഞ്ച് പ്രധാന വ്യവസ്ഥകളും മന്ത്രാലയം വിശദീകരിച്ചു.

1. സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിന് ആനുപാതികമായ ജോലിയായിരിക്കണം ജീവനക്കാരന് നൽകേണ്ടത്.

2. ജീവനക്കാരന് മറ്റൊരു കമ്പനിയിൽ നിലവിലുള്ള വർക്ക് പെർമിറ്റോ കാർഡോ ഇല്ലെന്ന് പരിശോധിക്കണം.

3. ജീവനക്കാരന് 18 വയസും അതിനുമുകളിലും പ്രായമുണ്ടെന്ന് ഉറപ്പാക്കണം.

4. ഉടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ ബന്ധത്തെ സൂചിപ്പിക്കുന്ന രണ്ട് കക്ഷികളും ഒപ്പിട്ട വർക്ക് ഓഫർ സമർപ്പിക്കണം.

5. രാജ്യത്തെ അംഗീകൃത ബാങ്കുകളിലൊന്ന് മുഖേന മന്ത്രാലയത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ ഓരോ ജീവനക്കാരനും 3,000 ദിർഹം ബാങ്ക് ഗ്യാരണ്ടി നൽകണം. ജോലി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ പ്രൊഫഷണൽ യോഗ്യതയോ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക് അപേക്ഷ നല്‍കാനാവും. എന്നാൽ യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണം.

അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്ത് നിന്നാണ് അപേക്ഷിക്കേണ്ടത്. റീ–എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐസിപി വിശദീകരിച്ചു. എന്നാല്‍ രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്ന കാരണം വിശദീകരിക്കുകയും ഒപ്പം കാലാവധി കഴിഞ്ഞും യുഎഇക്ക് പുറത്ത് താമസിച്ച കാലയളവ് കണക്കാക്കി പിഴ അടയ്ക്കുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (16 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (32 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (43 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (56 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends