10 വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവെ മരണം വില്ലനായി കടന്നെത്തി, സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

നീണ്ട പത്ത് വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി സൗദി അറേബ്യയിൽ മരിച്ചു. ഹൃദയാഘാതം മൂലം ഉത്തര്‍പ്രദേശ് മുസാഫർനഗർ സ്വദേശി മുഹമ്മദ് മുബീൻ (62) ആണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ദവാദ്മിയിൽ മരിച്ചത്. തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഇയാൾ 10 വർഷമായി നാട്ടിൽ പോയിരുന്നില്ല.
തുടർന്ന് ഇപ്പോൾ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം സംഭവിച്ചത്. സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ അലി ദവാദ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച ദവാദ്മിയിൽ തന്നെ ഖബറടക്കി. ഭാര്യ - സൗദ. മക്കൾ - മുഹമ്മദ് മോയിൻ, മുഹമ്മദ് സൽമാൻ, ഷബ്നൂർ, അമിർ ഖാൻ, മുഹമ്മദ് ഉമർ.
https://www.facebook.com/Malayalivartha






















