ഒമാനിൽ ഭൂചലനം, റിക്ടർ സ്കെയ്ൽ 4.1 തീവ്രത രേഖപ്പെടുത്തി

പ്രവാസികളെ ആശങ്കയിലാക്കി ഒമാനിൽ ഭൂചലനം ഉണ്ടായിരിക്കുകയാണ്. ഇന്ന് രാവിലെ 7:55 ആയിരുന്നു ഭൂചലനം ഉണ്ടായത്. നേരിയ തോതിൽ മാത്രമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. ഒമാനിൽ ദുകം പ്രദേശത്ത് ആണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്.
ഇതേ തുടർന്ന് നാശനഷ്ടങ്ങളോ വലിയ അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനം ഉണ്ടായതായി പ്രഖ്യാപിച്ചത്. ദുകം പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പൗരൻമാർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി ഒമാൻ റോയൻ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















