യുഎഇയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി, ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശിയെ

യുഎഇയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിപ്പറ്റ കണിയാങ്കണ്ടിയിൽ കിഷോറിനെ (32)നെ കഴിഞ്ഞ 15ന് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അൽഐനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. എ.വി.കൃഷ്ണന്റെയും (ഡ്രൈവർ) ശോഭയുടെയും മകനാണ്. സഹോദരി. ഷഗിന.
അതേസമയം ദുബായിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂർ പുത്തലത്തു വീട്ടിൽ അമൽ സതീഷി(29)നെ മരിച്ച നിലയിൽ കണ്ടെത്തി. റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.
https://www.facebook.com/Malayalivartha






















