രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് മരിച്ചു, കുവൈത്തിൽ വാഹനാപകടത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞു, മൂന്ന് പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ വാഹനാപകടത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞു. കബദ് റോഡിൽ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കബദ് റോഡിലായിരുന്നു അപകടം. ഇത് സംബന്ധിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതനുസസരിച്ച് കബദ് ഫയര്‍ സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റ് ജനറലിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വിഭാഗം അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റിരുന്ന മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് മരിച്ചു. പരിക്കേറ്റ രണ്ട് പേര്‍ അപകടത്തില്‍പെട്ട ട്രക്കിനുള്ളില്‍ കുടുംങ്ങിക്കിടക്കുകയായിരുന്നു. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
അതുപോലെ കഴിഞ്ഞ ദിവസം ഒമാനിൽ മസ്കത്ത് ഗവർണറേറ്റിൽ ബസ് മറിഞ്ഞ് നാല് ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-ബുസ്താൻ വാദി കബീർ റോഡിൽ ഖന്ദാബിലേക്കുള്ള എക്സിറ്റിൽവെച്ച് കഴിഞ്ഞ ദിവസമാണ് ബസ് മറിഞ്ഞത്. നാല് പേരാണ് മരണപ്പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാഹനത്തിൽ 53പേരാണ് ഉണ്ടായിരുന്നതെന്നത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 38 പേർക്ക് നിസാര പരിക്കുകളുമാണുള്ളത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















