യുഎഇയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി, അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് തൃശ്ശൂർ സ്വദേശിയെ

യുഎഇയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടക്കഴിയൂർ സ്വദേശി പുളിക്കൽ അബൂബക്കറിനെ (65) അബുദാബി അൽ റഹ്ബയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മുഹമ്മദലിയുടെയും ബിയ്യുവിന്റെയും മകനാണ്. ഭാര്യ: റംല. മക്കൾ: മുഹമ്മദ് അലി, റംഷാദ്, അസ്‌ലം. കബറടക്കം പിന്നീട് നാട്ടിൽ നടക്കും.
അതേസമയം, യുഎഇയിൽ കോഴിക്കോട് നരിപ്പറ്റ കണിയാങ്കണ്ടിയിൽ കിഷോറിനെ (32)നെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അൽഐനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. എ.വി.കൃഷ്ണന്റെയും (ഡ്രൈവർ) ശോഭയുടെയും മകനാണ്. സഹോദരി. ഷഗിന.
https://www.facebook.com/Malayalivartha






















