ദുബായിൽ എത്തിയത് ഒരു വർഷം മുമ്പ്, ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മരിച്ചു

ദുബായിൽ ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മരിച്ചു. കല്ലാർകുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകൻ യദുകൃഷ്ണൻ (28) ആണ് മരിച്ചത്. ഒരു വർഷം മുൻപാണു ദുബായിൽ എത്തിയത്.
അതേസമയം മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ് - സലീം. മാതാവ് - റംല. ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു. നസീര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
https://www.facebook.com/Malayalivartha






















