തുടര്‍ചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ മരണം, അപകടത്തെ തുടര്‍ന്ന് ഒമാനിൽ ചികിത്സയിൽ കഴിയവെ പ്രവാസി മരിച്ചു...!!

ഒമാനില്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍വീട് ഗോപകുമാര്‍ ( 41) ആണ് റുസ്താഖില്‍ മരിച്ചത്. പത്തു വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടര്‍ന്ന് റുസ്താക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം. പിതാവ്: സദാശിവന്‍ നായര്‍. മാതാവ്: സീത ലക്ഷമി അമ്മ. ഭാര്യ: ആതിര. മക്കള്‍: ഗൗതം, ഗൗതമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























