Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

വേനലവധിയിൽ പ്രവാസികളുടെ കുടുംബങ്ങൾക്ക് ദുബായിലേക്ക് പോകാൻ വിസ റെഡി, 90 ദിവസം ദുബായിൽ അടിച്ചു പൊളിയ്‌ക്കാം, ആകെ ചെലവ് 770 ദിര്‍ഹം

25 FEBRUARY 2023 04:20 PM IST
മലയാളി വാര്‍ത്ത

ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ് വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ ഈ വിസകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ആയിരം ദിര്‍ഹം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

റീഫണ്ടബിള്‍ ഡെപ്പോസിറ്റും സേവന ഫീസും ഉള്‍പ്പെടെ ആകെ 1770 ദിര്‍ഹമാണ് വിസ എടുക്കാന്‍ ചെലവ് വരുന്നതെന്ന് അപേക്ഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ വിസകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നിലവില്‍ സാധിക്കുന്നില്ല. പകരം വ്യക്തികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായോ ആമിര്‍ സെന്ററുകള്‍ വഴിയോ അപേക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെ അപേക്ഷിച്ചവര്‍ക്ക് വിസ കിട്ടുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിസാ നിയമ പരിഷ്‍കരണങ്ങളുടെ ഭാഗമായി 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ യുഎഇ നിര്‍ത്തലാക്കിയിരുന്നു. അതിന് ശേഷം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടം പ്രകാരമാണ് ഇപ്പോള്‍ മൂന്ന് മാസത്തെ വിസ അനുവദിക്കുന്നത്.

വിസിറ്റിങ് വിസ അല്ലാതെ ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാഗങ്ങളെക്കൂടി ഒപ്പം കൂട്ടാന്‍ വിവിധ തലങ്ങളിലുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇവ ഓരോന്നിനും നിശ്ചിത ഫീസും ഒടുക്കണം. വിസയുടെ ദൈര്‍ഘ്യത്തിന് പുറമെ കുട്ടികളുടെ പ്രായം വരെ ആശ്രയിച്ചായിരിക്കും അപേക്ഷയുടെ ചെലവ് നിര്‍ണയിക്കപ്പെടുക. പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ സംക്ഷിപ്‍ത രൂപം ഇങ്ങനെയാണ്.

വിസയ്ക്കുള്ള നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ചില രേഖകളുടെ അറ്റസ്‍റ്റേഷന്‍ പൂര്‍ത്തിയാക്കണം. നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സ്വന്തം രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതിന് പുറമെ യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയത്തിന്റെ അറസ്‍റ്റേഷനും പൂര്‍ത്തിയാക്കണം.

നേരിട്ട് സമീപിക്കുകയാണെങ്കില്‍ 160 ദിര്‍ഹമാണ് യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറ്റസ്റ്റേഷനായി ഈടാക്കുന്നത്. മറ്റ് ഏജന്‍സികളെയോ ടൈപ്പിങ് സെന്ററുകളെയോ ആശ്രയിക്കുകയാണെങ്കില്‍ അവര്‍ സര്‍വീസ് ചാര്‍ജും ഈടാക്കും.

അപേക്ഷ കൊടുക്കുന്ന സമയത്ത് വാടക കരാറോ ഈജാരി രജിസ്‍ട്രേഷന്‍ രേഖയോ ഹാജരാക്കേണ്ടതുണ്ട്. ഒപ്പം കുടുംബത്തെ കൊണ്ടു വരാന്‍ ഒരു നിശ്ചിത പരിധിക്ക് പുറത്ത് ശമ്പളവും ഉണ്ടായിരിക്കണം. ഇത്രയുമായാല്‍ അപേക്ഷ നല്‍കാം. വിസാ അപേക്ഷ നല്‍കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ്.

1. സ്‍പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ പാസ്‍പോര്‍ട്ടുകളുടെ പകര്‍പ്പ്
2. നിങ്ങളുടെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡിയും
3. അറ്റസ്റ്റ് ചെയ്‍ത സര്‍ട്ടിഫിക്കറ്റുകള്‍.
4. അറ്റസ്റ്റ് ചെയ്‍ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍
5. സാലറി സര്‍ട്ടിഫിക്കറ്റ്
6. ദുബൈയില്‍ താമസിക്കുന്നവരുടെ ഇജാരി രജിസ്‍ട്രേഷന്‍ രേഖയും മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്നവരുടെ വാടക കരാറും.

വിസാ നടപടികള്‍ തുടങ്ങുമ്പോള്‍ ആദ്യം നല്‍കേണ്ടത് ഫയല്‍ ഓപ്പണിങ് ചാര്‍ജാണ്. 269 ദിര്‍ഹമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സില്‍ നല്‍കേണ്ടത്. സ്‍പോണ്‍സര്‍ ചെയ്യാനുദ്ദേശിക്കുന്ന ആളുകളുടെ എണ്ണവുമായി ഈ ചാര്‍ജിന് ബന്ധമില്ല. ഒരിക്കല്‍ ഈ ഫീസ് നല്‍കിയ ശേഷം ജോലി മാറിയാല്‍ വീണ്ടും ഫയല്‍ ഓപ്പണിങ് ചാര്‍ജ് നല്‍കണം.


നിങ്ങള്‍ കൊണ്ടുവരുന്ന കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ ആവശ്യമായ എന്‍ട്രി പെര്‍മിറ്റിനായി 500 ദിര്‍ഹമാണ് നല്‍കേണ്ടത്.

കുടുംബാംഗങ്ങള്‍ യുഎഇയില്‍ തന്നെ താമസിക്കുന്നവരാണെങ്കിലും പെര്‍മിറ്റിന് ഫീസ് നല്‍കണം. നിശ്ചിത ഫീസ് നല്‍കി ‘ചേഞ്ച് ഓഫ് സ്റ്റാറ്റസ്’ എന്ന നടപടിയാണ് പൂര്‍ത്തിയാക്കേണ്ടത്.

പെര്‍മിറ്റിന് 60 ദിവസം വരെയാണ് കാലാവധി. രാജ്യത്തിന് പുറത്തുള്ളവരാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ യുഎഇയില്‍ പ്രവേശിക്കാം. യുഎഇയില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ സ്റ്റാറ്റസ് മാറ്റാന്‍ 60 ദിവസത്തെ സമയം ലഭിക്കും.

കുടുംബാംഗങ്ങള്‍ യുഎഇയില്‍ ആണെങ്കില്‍ ചേഞ്ച് ഓഫ് സ്റ്റാറ്റസ് ഫീസായി 675 ദിര്‍ഹം നല്‍കണം. കുടുംബാംഗങ്ങള്‍ യുഎഇക്ക് പുറത്താണെങ്കില്‍ അവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാം.

യുഎഇയിലേക്ക് കൊണ്ടുവരുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, 18 വയസിന് മുകളിലുള്ള മക്കള്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് ആവശ്യമാണ്. സാധാരണ നിലയില്‍ 320 ദിര്‍ഹമാണ് ഇതിന്റെ നിരക്ക്. എന്നാല്‍ 24 മണിക്കൂറിനകം റിസള്‍ട്ട് ലഭിക്കുന്ന വി.ഐ.പി സേവനം വേണമെങ്കില്‍ 570 ദിര്‍ഹം നല്‍കണം.

വിസയുടെ കാലാവധി അനുസരിച്ച് എമിറേറ്റ്സ് ഐ.ഡിക്ക് അപേക്ഷിക്കുകയാണ് അടുത്തപടി. ഒരു വര്‍ഷത്തേക്ക് 170 ദിര്‍ഹം, രണ്ട് വര്‍ഷത്തേക്ക് 270 ദിര്‍ഹം, മൂന്ന് വര്‍ഷത്തേക്ക് 370 ദിര്‍ഹം എന്നിങ്ങനെയാണ് ഇതിനുള്ള നിരക്ക്. 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസയാണെങ്കില്‍ എമിറേറ്റ്സ് ഐ.ഡിക്ക് 1,070 ദിര്‍ഹം നല്‍കണം.

പാസ്‍പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി അടുത്തിടെ ഒഴിവാക്കിയിരുന്നു. നിലവില്‍ എമിറേറ്റ്സ് ഐ.ഡി തന്നെയാണ് താമസത്തിനുള്ള രേഖയായും നിലവില്‍ ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (2 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (2 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (2 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (2 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (2 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (3 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (6 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (6 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (7 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (7 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (9 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (10 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (10 hours ago)

Malayali Vartha Recommends