ഹൃദയാഘാതം, ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശി മരിച്ചു

ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്. മുതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മേര്‍ച്ചയിറിയിലേക്ക് മാറ്റി. മറ്റു നടപടിക്രമങ്ങള്‍ ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
അതേസമയം ഒമാനില്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസിയെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെ മരണപ്പെട്ടു. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍വീട് ഗോപകുമാര്‍ ( 41) ആണ് റുസ്താഖില്‍ മരിച്ചത്. പത്തു വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടര്‍ന്ന് റുസ്താക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ചികിത്സയ്ക്ക് യാണ് മരണം. പിതാവ്: സദാശിവന്‍ നായര്‍. മാതാവ്: സീത ലക്ഷമി അമ്മ. ഭാര്യ: ആതിര. മക്കള്‍: ഗൗതം, ഗൗതമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























