രാജകുടുംബത്തെ തേടി ആ സന്തോഷവാർത്ത, മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായിരിക്കുന്നുവെന്ന് ദുബായ് കിരീടാവകാശി, കുഞ്ഞിന്റെ പേരിൽ ഒളിപ്പിച്ചത് ആ രഹസ്യം...!

സമൂഹ മാധ്യമത്തിലെ ജനപ്രിയ വ്യക്തിയാണ് ദുബായ് കിരീടാവകാശി. മൂന്നാമതും അച്ഛനായ സന്തോഷം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലോകത്തെ അറിയിച്ചത്. ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായിരിക്കുന്നു എന്നാണ് അദ്ദേഹം ഇൻസ്റ്റയിൽ കുറിച്ചത്.
ഇറ്റ്സ് എ ബോയി, മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽമക്തൂം എന്ന് കുഞ്ഞിന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് ചെറിയ കാലുകൾ പിടിച്ചിരിക്കുന്ന ഒരു ജോടി കൈകളുടെ ചിത്രമായിരുന്നു ശനിയാഴ്ച പങ്കിട്ടത്. ‘പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളര്‍ത്തുകയും അവനെ ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചയാക്കുകയും അവനെ ഞങ്ങൾക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ’ എന്ന് അറബികിൽ എഴുതിയ പ്രാർഥന അടങ്ങുന്നതാണ് പോസ്റ്റ്..
നേരത്തേ ഇരട്ടകുട്ടികളുടെ പിതാവാണ് ശൈഖ് ഹംദാൻ. 2021 മെയ് 21 നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ശൈഖ് ബിൻത് സഈദ് ബിൻഥാനി അൽ മക്തൂമിനും ഇരട്ടകുട്ടികൾ പിറന്നത്. അന്നും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇവരിൽ ആൺകുഞ്ഞിന് റാശിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്.
മുത്തച്ഛൻ റാശിദിന്റെ പേരാണ് ആദ്യത്തെ മകന് നൽകിയതെങ്കിൽ പിതാവിന്റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്‌സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ളതും യാത്ര പോകുന്ന ചിത്രങ്ങളും പങ്കുവെക്കുകയും വെെറലാകുകയും ചെയ്തിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ദിനത്തിലും ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha























