യു.എ.ഇയിൽ താപനില കുറയും...! മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യു.എ.ഇയിൽ താപനില കുറയുമെന്ന മുന്നറിയിപ്പ് വന്ന പിന്നാലെ മഴയ്ക്ക് സാധ്യതയുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. അതിനാൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിലും ചില ദ്വീപുകളിലും നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
എന്നാൽ, അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 34 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പകൽ സമയത്ത് പൊടിപടലങ്ങൾക്ക് കാരണമായേക്കാം.
അതേസമയം, ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മുസന്ദം ഗവര്‍ണറേറ്റിലും ഹജര്‍ പര്‍വതനിരകളിലും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴ ഒമാന്റെ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. മഴക്കൊക്കൊപ്പം താപനിലയില്‍ കുറവുണ്ടാകുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു. മിക്ക ഗവര്‍ണറേറ്റുകളിലും ഞായറാഴ്ച ഭാഗിക മേഘാവൃതമായിരിന്നു. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിപടലങ്ങള്‍ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























