Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഈ വർഷത്തെ ആദ്യ മെഹ്‌സൂസ് നറുക്കെടുപ്പില്‍ ഒറ്റരാത്രി കൊണ്ട് 22 കോടി രൂപ സ്വന്തമാക്കി ഫിലിപ്പീന്‍ യുവതി...

02 MARCH 2023 02:07 PM IST
മലയാളി വാര്‍ത്ത

അബൂദാബിയിലെ മെഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു രാത്രി കൊണ്ട് 22 കോടി രൂപയുടെ മൂല്യമുള്ള 10 ദശലക്ഷം ദിര്‍ഹം കൈപ്പറ്റി ഫിലിപ്പീന്‍ വനിത. സെയില്‍സ് പ്രൊമോട്ടറായ അര്‍ലിന്‍ (40) ആണ് ഈ ഭാഗ്യവതി. 30 വര്‍ഷമായി ഇവിടെ താമസിക്കുന്നു. അര്‍ലിന്റെ ഭര്‍ത്താവാണ് 9, 10,13,28,29 എന്നീ നമ്പറുകള്‍ തെരഞ്ഞെടുത്തത്. അബൂദാബിയില്‍ മെഹ് സൂസ് ലോട്ടറി ആരംഭിച്ചശേഷം ഇത് 13 ാംതവണയാണ് ഫിലിപ്പീന്‍സുകാര്‍ ഭാഗ്യം കൊയ്യുന്നത്. കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു ഫിലിപ്പീന്‍കാരി നേടിയത് 15 മില്യന്‍ ദിര്‍ഹമായിരുന്നു. കുപ്പിവെള്ളം വാങ്ങാൻ പോലും കാശില്ലാതെ വിഷമിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയതെന്ന് അര്‍ലിന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മെഹ്സൂസ് നറുക്കെടുപ്പിലാണ് കോടികൾ സ്വന്തമാക്കിയത്. ഈ വര്ഷം ജേതാവാകുന്ന ആദ്യ വനിതാകൂടിയാണ് അര്‍ലിന്‍. ജനുവരി അവസാനത്തിൽ ഫിലിപ്പിനോ പ്രവാസിയും സ്റ്റോർ മാനേജരുമായ റസൽ റെയ്‌സ് തുഅസോൺ (34) മറ്റൊരു റാഫിൾ നറുക്കെടുപ്പിൽ 15 ദശലക്ഷം ദിർഹം നേടിയിരുന്നു. 2021-ൽ മെഹ്‌സൂസ് നറുക്കെടുപ്പ് ആരംഭിച്ചതു മുതൽ അർലിൻ ഉൾപ്പെടെ അഞ്ച് ഫിലിപ്പീൻ സ്വദേശികൾ മൾട്ടി മില്യണയർമാരായി.

117-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിലാണ് അർലിൻ വിജയിച്ചത്. അർലിന്റെ ഭർത്താവാണ് അഞ്ചു നമ്പറുകളായ 9, 10, 13, 28, 29 തിരഞ്ഞെടുത്തത്. ഈ നമ്പറുകൾ തന്റെ കുടുംബപരവും വ്യക്തിപരവുമായ അവസരങ്ങളുമായി ബന്ധപ്പെട്ടതാണെന്നതിനാൽ ഏറെ പ്രാധാന്യമുണ്ടെന്ന് അർലിൻ പറഞ്ഞു.

സാമ്പത്തികമായി വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നതിനിടെയാണ് അർലിനെ ഭാഗ്യം തേടിയെത്തിയത്. തന്റെയും ഭർത്താവിന്റെയും കുടുംബങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിന് വരുമാനത്തിന്റെ ഭൂരിഭാഗവും അര്‍ലിനു ചെലവഴിക്കേണ്ടി വന്നു. പലപ്പോഴും മറ്റുള്ളവരിൽ നിന്നു വായ്പ വാങ്ങിയാണ് ജീവിച്ചത്.

നറുക്കെടുപ്പിൽ വിജയിയായി എന്നറിയിച്ച് മെഹ്സൂസ് അധികൃതർ അയച്ച ഇ–മെയിലിനെക്കുറിച്ച് ഭർത്താവ് എന്നോട് പറഞ്ഞതിന് ശേഷം രണ്ടു ദിവസമായി ഉറങ്ങാൻ കഴിഞ്ഞില്ല. മെഹ്സൂസ് ടിക്കറ്റെടുക്കുമ്പോൾ എന്റെ ബാങ്ക് അക്കൗണ്ടിൽ 17 ദിർഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഭർത്താവ് പുറത്ത് പോയി എന്റെ അക്കൗണ്ടിലേയ്ക്ക് 20 ദിർഹം കൂടി നിക്ഷേപിച്ചു. അങ്ങനെയാണ് കഴിഞ്ഞ ആഴ്‌ചത്തെ കുപ്പി വെള്ളം 35 ദിർഹത്തിന് വാങ്ങിയത് വഴി നറുക്കെടുപ്പിൽ പങ്കെടുക്കാനായത്.

 

ഓരോ ടിക്കറ്റ് എടുക്കുമ്പോഴും 100,000 ദിർഹം നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ 10 ദശലക്ഷം ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടിയെന്ന ഇ–മെയിൽ കണ്ടപ്പോൾ ഞെട്ടലോടെ ഞാൻ പലതവണ പൂജ്യങ്ങൾ എണ്ണി ഉറപ്പുവരുത്തി. സമ്മാനത്തുക ഉപയോഗിച്ച് രണ്ടു കുടുംബങ്ങൾക്കും വീടുകൾ നിർമിക്കും. കൂടാതെ, കുറച്ച് ഭാഗം നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള രണ്ടു ലക്ഷത്തോളം ആളുകളുടെ ജീവിതം മാറ്റിയെഴുതിയ മെഹ്സൂസ് നറുക്കെടുപ്പ് അതിന്റെ 100–ാം നറുക്കെടുപ്പിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സമ്മാനത്തുക ഇരട്ടിയാക്കിരുന്നു. ഒന്നാം സമ്മാനം 20 ദശലക്ഷം ദിർഹമായി ഉയർത്തിയെന്നാണു മെഹ്സൂസ് അറിയിച്ചിരുന്നത്. പരിമിത കാലയളവിലായിരുന്നു ഈ ഓഫർ.

 

ഇതു കൂടാതെ സ്ഥിരമായി മെഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന വിശ്വസ്തരായ കസ്റ്റമേഴ്സിന് അവരുടെ സ്ഥിര പങ്കാളിത്തത്തിനുള്ള അഭിനന്ദനമായി കോംപ്ലിമെന്ററി ക്രെഡിറ്റുകൾ നൽകുകയും ചെയ്യുന്നു. യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസി ന്റെ 31–ാമത് നറുക്കെടുപ്പിൽ ബ്രിട്ടിഷ് യുവതിക്ക് സമ്മാനത്തുകയായ ഒരു കോടി ദിർഹം ലഭിച്ചിരുന്നു. 2022 ഡിസംബര്‍ 10ന് നടന്ന 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 22 കോടിയിലേറെ രൂപ 42 കാരിയായ ഇംഗർ സ്വന്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (17 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (25 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (26 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (36 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (51 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends