ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, ഒമാനിൽ മരണപ്പെട്ടത് കൊല്ലം സ്വദേശി

ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത് ജോസഫ് (47 ) ആണ് മസ്കത്തിൽവെച്ച് മരണപ്പെട്ടത്. മസ്‌കറ്റിലെ അൽ ഖലീലി യൂണൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത് ജോസഫ്.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ - ശോഭ സുജിത്. മക്കൾ - സിറിൽ സുജിത്, ഷോൺ സുജിത്.
https://www.facebook.com/Malayalivartha























