മണിക്കൂറുകളുടെ വ്യത്യാസത്തിൽ അത് സംഭവിച്ചു, ഹൃദയാഘാതം മൂലം മലയാളി ദമ്പതികൾ യുഎഇയിൽ മരിച്ചു

നിരവധി പ്രവാസികളാണ് ദിനംപ്രതി ഹൃദയാഘാതം മൂലം ഗൾഫ് രാജ്യങ്ങളിൽവെച്ച് മരണപ്പെടുന്നത്. ഈ കണക്കുകൾ നമ്മേ ഏറെ വേദനിപ്പിക്കുന്നതാണ്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തുവരുന്നത്. യുഎഇയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മലയാളി ദമ്പതികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ് (64), ഭാര്യ ഡെയ്സി വിൻസന്റ്(63) എന്നവരാണ് മരിച്ചത്. ഇന്നലെ വെെകുന്നേരം ആയിരുന്നു ഹൃദയാഘാതം മൂലം ജേക്കബ് വിൻസന്റ് മരിക്കുന്നത്. വിവരം അറിഞ്ഞ് കൃത്യം ഒരു മണിക്കൂറും 25 മിനിറ്റും കഴിഞ്ഞപ്പോൾ ഭാര്യ ഡെയ്സി വിൻസന്റ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. വൈകിട്ട് 5.25ന് ജേക്കബ് വിൻസന്റ് മരിച്ചപ്പോൾ വൈകിട്ട് 6.50ന് ഭാര്യ ഡെയ്സി വിൻസന്റ് മരണപ്പെട്ടു.
ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയായിരുന്നു ജേക്കബ് വിൻസന്റ്.ഇരുവരുടേയും മൃതദേഹം ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ്. കുഞ്ഞാവര ജേക്കബാണ് ജേക്കബ് വിൻസന്റിന്റെ പിതാവ്. മാതാവ്: അന്നമ്മ. ആലൂക്കാരൻ ദേവസ്സി റപ്പായി–ബ്രജിത റപ്പായി ദമ്പതികളുടെ മകളാണ് പെരിങ്ങോട്ടുകര സ്വദേശിയായ ഡെയ്സി വിൻസന്റ്. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha























