വാക്കുതർക്കം കയ്യാങ്കളിയായി, യുഎഇയിൽ മലയാളി തലയ്ക്ക് അടിയേറ്റ് മരിച്ചു

യുഎഇയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റ മലയാളി മരിച്ചു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറാണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. ഷാർജയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം നടന്നത്. അജികുമാറിന് ഒപ്പം താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായി അജി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.
എന്നാൽ തർക്കത്തിന് ഇടയിൽ ആന്ധ്രാപ്രദേശ് സ്വദേശി, അജികുമാറിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ കഴിയുകയുമയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. പ്രതിയെ പിടികൂടിയോ എന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
19 വര്‍ഷമായി പ്രവാസിയായ അജികുമാർ കഴിഞ്ഞ ഒന്നരവര്‍ഷമായി ഷാര്‍ജയിലെ വേള്‍ഡ് സ്റ്റാര്‍ എൻജിനിയറിംഗ് വര്‍ക്സ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഈ ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. അപ്പോൾ വീടിന്‍റെ ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. അതിന്റെ ഇടയിൽ ആണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha