നാളെ മുതൽ ചില്ലിക്കാശ് കൊടുക്കേണ്ട...! ദുബായിലെ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം, ബലി പെരുന്നാള്‍ അവധി ദിനങ്ങളിൽ ദുബായിൽ സൗജന്യ പാര്‍ക്കിംഗ്

ബലി പെരുന്നാളിന് ഇനി അധികം ദിവസം ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല. കടുത്ത വേനലിലും അവധിയാഘോഷത്തിലേക്ക് യുഎഇ മാറി തുടങ്ങി. ഈ വേളയിൽ സ്വദേശികൾക്കും പ്രവാസികൾക്കുമായി ഒട്ടേറെ ഇളവുകൾ യുഎഇ ഭരണകൂടം പ്രഖ്യാപിക്കാറുണ്ട്. ഇതിനോടകം തന്നെ 988 തടവുകാരെ മോചിപ്പിക്കണമെന്ന് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസമാകുന്ന ഒരു ഇളവ് കൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ. ബലി പെരുന്നാള്‍ ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങുന്ന ദുബായ് നിവാസികള്‍ക്ക് സമ്മാനമായി സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 27 മുതല്‍ 30 വരെയുള്ള നാല് ദിവസത്തേക്കാണ് ദുബായിലെ പൊതുവായ പാര്‍ക്കിംഗ് ഏരിയകളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുക.
ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അതേസമയം ബഹുനില പാര്‍ക്കിംഗ് കെട്ടിടങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് ഇളവ് ബാധകമായിരിക്കില്ല. ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായ 4 ദിവസങ്ങളഇല്‍ ദുബായിലെ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടതില്ലെന്ന് ആര്‍ടിഎ അറിയിച്ചു.
https://www.facebook.com/Malayalivartha