പ്രവാസികൾ ഒന്നുമെനക്കെട്ടാൽ ഇരട്ടി ശമ്പളവും ഒപ്പം അവധിയും സ്വന്തമാക്കാം, പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളവും അവധിയും വാഗ്ദാനം ചെയ്ത് യുഎഇയിലെ സ്വകാര്യ കമ്പനികൾ

ബലി പെരുന്നാളിന് ഇനി അധികം ദിവസം ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല. അവധിയാഘോഷത്തിലേക്ക് യുഎഇ മാറി തുടങ്ങി. മധ്യവേനൽ അവധിക്കായി ഇന്നലെ സ്കൂളുകൾ അടച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് പോകുന്നതിനുള്ള തിരക്കിലാണ്. അപ്പോൾ നാട്ടിൽ പോകാത്ത പ്രവാസികൾ ആ ദിവസങ്ങൾ എങ്ങനെ ചെലവഴിക്കും എന്നതിനെ കുറിച്ച് വല്ല പ്ലാൻ ചെയ്തിട്ടുണ്ടോ? എന്നാൽ വേഗം പ്ലാനൊക്കെ മാറ്റി വെച്ചോളൂ. ഈ ദിവസങ്ങൾ നിങ്ങൾ ഒന്നുമെനക്കെട്ടാൽ ഇരട്ടി ശമ്പളവും ഒപ്പം അവധിയും സ്വന്തമാക്കാം.
യുഎഇയിലെ സ്വകാര്യ കമ്പനികളാണ് പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളവും പകരം അവധിയും വാഗ്ദാനം ചെയ്തിരിക്കുന്നത്. അവധി നൽകാത്ത കമ്പനികൾ കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദ്ദേശം. ചില കമ്പനികൾ പാരിതോഷികങ്ങളും തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബലി പെരുന്നാൾ അവധികളിൽ സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർഷത്തിൽ പൂർണ ശമ്പളം നൽകേണ്ടിവരുന്ന അവധികൾ ദിനങ്ങളാണ്. ഓവർ ടൈം ജോലിക്ക് 50% അധിക വേതനം നൽകണം. എല്ലാ തൊഴിലാളിൾക്കും ആഴ്ചയിൽ ഒരു ദിവസത്തെ അവധി നിർബന്ധമാണ്. അവധി ദിവസം ജോലി ചെയ്യേണ്ട സാഹചര്യം വന്നാൽ പകരം ഒരു ദിവസം അവധി നൽകണം.
ഇത്തവണ ബലിപെരുന്നാളിന് 4 ദിവസം അവധിയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ കൂടെ വാരാന്ത്യ അവധി കൂടി വന്നപ്പോൾ അവധി ദിനങ്ങളുടെ എണ്ണം കൂടി. 6 ദിവസം ജോലി മുടങ്ങുന്ന സാഹചര്യം ഉണ്ട്. ഇത് പലപ്പോഴും സ്വകാര്യ കമ്പനികൾക്ക് ജോലികൾ ഒരുപാട് മുടങ്ങുന്ന അവസ്ഥ ഉണ്ടാകും. അതിനാൽ ആണ് തൊഴിലാളികളെ ആകർഷിക്കുന്നതിന് വേണ്ടി വലിയ തരത്തിലുള്ള പദ്ധതികളുമായി കമ്പനികൾ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha