Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

50 ലക്ഷം കടന്നു...! യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാൻ പ്രവാസികളുടെ ഒഴുക്ക് തുടരുന്നു, ഒക്ടോബര്‍ ഒന്ന് മുൻപ് പദ്ധതിയിൽ ചേർന്നില്ലെങ്കിൽ 400 ദിർഹം പിഴ

28 JUNE 2023 09:44 AM IST
മലയാളി വാര്‍ത്ത

ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചതാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. ജനുവരി മുതലാണ് യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാക്കിയത്. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

നിര്‍ബന്ധമായും ചേരേണ്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാർക്ക് ഒക്ടോബര്‍ ഒന്ന് വരെ പിഴയില്ലാതെ തന്നെ പദ്ധതിയിൽ ചേരാൻ അവസരം ഉണ്ട്. എന്നാൽ ഇത് കഴിഞ്ഞുള്ള ദിവസം മുതൽ തൊഴിലാളികളിൽ നിന്ന് പിഴയീടാക്കി തുടങ്ങും. ഇപ്പോൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചു വരുന്നതെന്ന് യു.എഇ മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

സ്ഥാപനം അടച്ചുപൂട്ടുകയോ ശമ്പളത്തിൽ കുടിശ്ശിക വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽനഷ്ട ഇൻഷൂറൻസ്പദ്ധതിയിൽ രജിസ്റ്റർ ചെയ്ത‍ തൊഴിലാളികൾക്ക്മൂന്നു മാസം വരെ സാമ്പത്തിക പരിരക്ഷ ലഭിക്കും. സമയപരിധി കഴി‍ഞ്ഞും പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം 8,000ത്തിലധികം രൂപ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.

ജനുവരി മുതലാണ് യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാക്കിയത്. മൂന്നുതരത്തിലാണ് പ്രവാസികളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് പിഴത്തുക ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യത്തിൽ നിന്നോ പിടിക്കും. 3 തരത്തിലുള്ള പിഴയാണ് നൽകേണ്ടത്. ഒക്ടോബര്‍ ഒന്ന് മുൻപ് പദ്ധതിയിൽ ചേർന്നില്ലെങ്കിൽ 400 ദിർഹമാണ് പിഴ. പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞ് 3 മാസവും കഴിഞ്ഞിട്ടും തുക അടച്ചില്ലെങ്കിൽ 200 ദിർഹം, പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇൻഷുറൻസ് പരിരക്ഷയും നഷ്ടമാകും.

ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്ക് നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം.

നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ. ഗാർഹിക ജോലിക്കാർ, ഫ്രീസോൺ തൊഴിലാളികൾ, നിക്ഷേപകർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്.

എങ്കിലും താൽപര്യമുള്ള 18 വയസ് പൂർത്തിയായവർക്ക് നിലവിലെ തൊഴിൽരഹിത ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ. തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് നൽകിയിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടന്‍പാട്ട് കലാകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍...  (5 minutes ago)

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (53 minutes ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (1 hour ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (1 hour ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (2 hours ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (2 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (3 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (3 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (10 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (10 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (10 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (10 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (10 hours ago)

Malayali Vartha Recommends