യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം ഒമാനിലേക്ക് യാത്ര, ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോയ മലയാളി യുവാവ് മരിച്ചു

യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദുബൈ ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് സലാലയില്‍ എത്തിയത്.
വാദി ദര്‍ബാത്തിലെ ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി സാദിഖിനെ കരക്കെത്തിച്ചു. എന്നാൽ അപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു.
ചെളി നിറഞ്ഞ വാദി ദര്‍ബാത്തില്‍ കുളിക്കാന്‍ ഇറങ്ങുന്നത് വലിയ അപകടം ആണ്. ഇത്തരത്തിൽ അപകടത്തിൽപ്പെട്ട് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. സാദിഖിന്റെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകർ അറിയിച്ചു.
https://www.facebook.com/Malayalivartha