ഖത്തറിൽ നിന്നും ഒമാനിലേക്കുപോയത് അവധി ആഘോഷിക്കാൻ, മടക്കയാത്രയിൽ മലയാളികൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിന്റെ മേൽ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മരണപ്പെട്ടു

അവധി ആഘോഷിക്കാൻ ഖത്തറിൽ നിന്നും ഒമാനിലേക്കുപോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തിന്റെ മേൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കണ്ണൂര്‍ തലശ്ശേരി പെരിങ്ങാടി സ്വദേശി മുഹമ്മദ് അഫ്‌ലഹ് 40 ആണ് മരണപ്പെട്ടത്. അലി ബിന്‍ അലി എന്ന കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച കണ്ണൂർ സ്വദേശി അഫ് ലഹ്. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു.
ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. സലാലയിൽ നിന്നും മടങ്ങി പോകുമ്പോൾ മക്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തിന്റെ മേൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റൊരു മലയാളി മുഹമ്മദ് മിസ്ബഹിനെ പരുക്കേറ്റതിനെ തുടർന്ന ആശുപത്രയിലേക്ക് മാറ്റി.
മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും വിളിച്ചാണ് ഇവർ സലാലയിലേക്ക് ബലിപ്പെരുന്നാൾ അവധി ആഘോഷിക്കാൻ പോയത്. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും, മുഹമ്മദ് അഫ്‌താഹും സുരക്ഷിതരാണ്.
അതുപോലെ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദുബൈ ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് സലാലയില്‍ എത്തിയത്.
വാദി ദര്‍ബാത്തിലെ ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി സാദിഖിനെ കരക്കെത്തിച്ചു.
എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha