രാജ്യം വിടാതെ പുതുക്കാം...! ഈ വിസയിൽ യുഎഇയുടെ നിർണായക നീക്കം, 90 ദിവസ കാലാവധിയുള്ള ലിഷർ വിസ പുനരാരംഭിച്ചതോടെ യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും ദിവസേന എത്തുന്നത് നൂറുകണക്കിന് ആളുകൾ

യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചതോടെ സന്ദർശകരുടെ കുത്തൊഴുക്കാണ്. ലിഷർ വീസ എന്ന പേരിലാണ് ഇപ്പോൾ ഈ 90 ദിവസ കാലാവധിയുള്ള ഈ വിസ അറിയപ്പെടുന്നത്. രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ആകർഷണം. ഈ വിസ പുനരാരംഭിച്ചതോടെ യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസണായിട്ടും) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്.
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു. എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൊഴിൽ അന്വേഷകരുമാണ് ഈ വീസയിൽ എത്തുന്നവരിൽ അധികവും. വീസ പുതുക്കാൻ ആഗ്രഹിക്കുന്നവർ അസ്സൽ പാസ്പോർട്ടും മതിയായ ഫീസും സഹിതം ട്രാവൽ ഏജന്റിനെ സമീപിക്കാം. പാസ്പോർട്ട് പകർപ്പ് കളർ ഫോട്ടോ എന്നിവയ്ക്കൊപ്പം മതിയായ ഫീസും നൽകി അപേക്ഷിക്കാം. 2–5 ദിവസത്തിനകം വീസ ലഭിക്കും.
ടൂറിസം കമ്പനികളിലൂടെ നൽകിയിരുന്ന 30, 90 ദിവസ കാലാവധിയുള്ള വീസയിൽ 90 ദിവസത്തെ വീസ നിർത്തലാക്കിയാണ് അതിന് പകരമായി 60 ദിവസത്തെ വീസ പ്രാബല്യത്തിൽ വരുത്തിയത്. ഇതേസമയം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങൾക്ക് 3 മാസത്തെ വീസ തുടർന്നും ലഭിച്ചിരുന്നു. നിലവിൽ യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള കാലയളവിലേക്ക് വീസ എടുക്കാൻ സാധിക്കും.
വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ.
പേരക്കുട്ടികളെ സ്പോൺസർ ചെയ്യുന്നതിന് 8,000 ദിർഹം പോരാ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം.
അതേസമയം റസിഡൻസ് വീസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് ശമ്പള പരിധി 4000 ദിർഹമാണ് അതിൽ മാറ്റമൊന്നുമില്ല. അതായത് ഏകദേശം 89,000ത്തിലധികം രൂപ ശമ്പളം വേണ്ടിവരും. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും അതായത് 67,000ത്തിലധികം രൂപ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യം വേണമെന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല. മാസത്തിൽ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും ഉണ്ടെങ്കിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.
ജീവിത പങ്കാളി മരിച്ചതോ വിവാഹമോചിതരോ ആയ സന്ദർഭങ്ങളിൽ മാതാപിതാക്കളിൽ ഒരാളെ പ്രത്യേക അനുമതിയോടെ റസിഡൻസ് വീസയിൽ കൊണ്ടുവരാം. ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്കു പുതുക്കാം. സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്കു മാറ്റാനും അനുമതിയുണ്ട്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിനു താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വീസ നിയമം ബാധകമായിരിക്കും.
https://www.facebook.com/Malayalivartha