പ്രവാസികൾക്ക് ഈ വഴി കീശകീറാതെ യാത്ര ചെയ്യാം...! ഇന്ത്യ-യുഎഇ സെക്ടറിൽ കുറഞ്ഞ നിരക്കിൽ സർവീസുകൾ, പുതിയ റൂട്ടുകളുമായി ഇൻഡിഗോ

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ യുഎഇയിലെ പ്രവാസികള്‍ക്കായി ചെലവ് കുറഞ്ഞ യാത്രാ സേവനത്തിന് പുതിയ റൂട്ടുമായി എത്തിയിരിക്കുകയാണ്. യുഎഇയിലെ പ്രവാസി ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യന്‍ പ്രവാസികളാണ്. അതുകൊണ്ട് ഇന്ത്യ-യുഎഇ ഏറ്റവും തിരക്കേറിയ എയര്‍ലൈന്‍ റൂട്ടുകളിൽ ഒന്നാണ്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മൂന്ന് എന്നിവിടങ്ങളിലേക്ക് എയർലൈൻ സര്‍വീസ് നടത്തുന്നുണ്ട്.
ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 15 സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് തിരുവനന്തപുരം ഉൾപ്പെടെ നാലു സെക്ടറുകളിലേക്കും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. അതുപോലെ ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള സർവീസും ആരംഭിച്ചു. ഇനിന് പിന്നാലെ അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്.
ഈ മാസം 12ന് ലക്നൗവിലേക്കും ഓഗസ്റ്റ് 11ന് അഹമ്മദാബാദിലേക്കും ആണ് ഇവർ സർവീസ് നടത്തുക. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചെലവിലുള്ള ഈ യാത്രയക്ക് അവസരം ഒരുങ്ങുന്നത്. അവധി കാലത്ത് തിരക്ക് കൂടുമ്പോൾ കേരളത്തിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
കണക്‌ഷൻ വിമാനം എടുത്ത് കേരളത്തിൽ എത്താൻ സാധിക്കും. പുതിയ റൂട്ടുകള്‍ അവതരിപ്പിച്ചും നിലവിലുള്ള റൂട്ടുകളിലേക്ക് ഫ്രീക്വന്‍സികള്‍ ചേര്‍ത്തും യാത്രക്കാരുടെ ആവശ്യം നിറവേറ്റുകയാണ് വിമാനക്കമ്പനി. അതിനാൽ ഈ വര്‍ഷം ആഭ്യന്തര, അന്തര്‍ദേശീയ യാത്രകളില്‍ യുഎഇ ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി. വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഹൈദരാബാദിനും റാസല്‍ഖൈമയ്ക്കും ഇടയില്‍ നേരിട്ടുള്ള പുതിയ വിമാനങ്ങള്‍ ആരംഭിച്ചതോടെ ഇന്‍ഡിഗോ ഇപ്പോള്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങളില്‍ നിന്ന് ആഴ്ചയില്‍ 14 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഇന്‍ഡിഗോയുടെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
അതേസമയം സർവ്വീസുകയുടെ എണ്ണം കൂട്ടുന്നതിനായി 500 വിമാനങ്ങള്‍ വാങ്ങാനും ഇന്‍ഡിഗോ ഓര്‍ഡര്‍ നല്‍കി. 500 എയര്‍ബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓര്‍ഡറാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്. എ320, എ321, നിയോ എ321, എക്‌സ് എല്‍ ആര്‍ വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങാനൊരുങ്ങുന്നത്.
ഇതുവഴി ഏകദേശം 500 ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ഇന്‍ഡിഗോ ഒരുങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 70 ബില്യണ്‍ ഡോളറിന്റെ 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഇതിന് പിന്നാലെ 500 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതോടെ എയര്‍ ഇന്ത്യയുമായി നേരിട്ട് മത്സരത്തിലാണ് എന്ന് ഉറപ്പിക്കുകയാണ് ഇന്‍ഡിഗോ.
https://www.facebook.com/Malayalivartha