സൗദിയിൽ ഇടിമിന്നലേറ്റ് അഞ്ച് മരണം, വരും മാസങ്ങളിൽ ചൂട് ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വേനൽച്ചൂട് കനക്കുന്നതിനിടയിൽ തെക്കൻ സൗദിയിലെ നജ്റാനിൽ ശക്തമായ മഴയും ഇടിമിന്നലുമാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരണപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായാണ് ഞായറാഴ്ച അഞ്ചു പേർ മരിച്ചത്. നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്.
ഇവർ പ്രവാസികളാണെന്ന സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് ആളുകളുടെ ജീവനെടുത്തത്. എന്നാൽ വരും മാസങ്ങളിൽ ചൂട് ശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതുപോലെ ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്ക്പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ ഇടയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വിഭാഗം മുന്നറിയി. മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാനാണ് സാധ്യത. കൂടാതെ കരയിൽ പൊടിക്കാറ്റിനും കടലില്‍ തിരമാലകള്‍ ഉയരാനും ഇടയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha