ഇത് മലയാളികളോടുള്ള ഇരട്ടത്താപ്പ്...! പ്രവാസികളുടെ ഈ ചോദ്യത്തിന് കൂടി ഉത്തരം കിട്ടണം, ഉത്സവ സീസണിൽ കേരളത്തിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്കിന് പിന്നിലെ കാരണം ഇത് മാത്രമോ?

എന്താണെന്ന് അറിയില്ല കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഉത്സവ സീസണിൽ പോലും പ്രവാസികൾക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുക്കാതെ നാട്ടിലേക്ക് എത്താൻ പറ്റില്ലെന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് വരുന്ന പല പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിൽ എത്തിയാണ് കേരളത്തിലേക്ക് വരുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ലയെന്ന് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.
ഇതിനെതിരെ വിവിധ പ്രവാസി സംഘടനകളും ഓൾ കേരള പ്രവാസി അസോസിയേഷനും എല്ലാം ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. കേരളത്തിലേ ടിക്കറ്റ് നിരക്കിലെ വർധനവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ അടൂർ പ്രകാശ് എംപി നൽകിയ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ മറുപടിയിൽ നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്നാണ് അറിയിച്ചത്.
ഇതിന് കാരണമായി പറയുന്നത് വിമാന ഇന്ധന വിലയിലെ വർധനവും. മറ്റ് സംസ്ഥാനങ്ങിൽ കൂടി കടന്നുപോകുന്ന വിമാനങ്ങളിൽ ഇതേ ഇന്ധനമല്ലേ ഉപയോഗിക്കുന്നത്. പിന്നെ എന്തിനാണ് കേരളത്തിലേക്ക് മാത്രമുള്ള വിമാനങ്ങളിൽ ഉയർന്ന നിരക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറഞ്ഞ നിരക്കും. ഈ ചോദ്യത്തിന് കൂടി ഉത്തരം കിട്ടേണ്ടതുണ്ട്.
ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ എത്തി കേരളത്തിലേക്ക് വരുന്നത്. മൂലം വലിയ സാമ്പത്തിക ലാഭം ആണ് ഉണ്ടാകുന്നത്. എന്നാൽ വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha