മലയാളിക്ക് ഒറ്റയടിക്ക് കിട്ടിയത് കോടികൾ...! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിൽ കണ്ണൂർ സ്വദേശിക്ക് സമ്മാനമായി കിട്ടിയത് 8 കോടിയിലേറെ രൂപ

ഭാഗ്യം പരീക്ഷണത്തിന്റെ കാര്യത്തിൽ പ്രവാസികൾ കുതിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഭാഗ്യപരീക്ഷണം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലേക്കും ഇത് നീളുന്നു. അബുദാബി ബിഗ് ടിക്കറ്റിന്‍റെ കാര്യത്തിലായാലും, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ആയാലും പ്രവാസികള്‍ക്ക് ഭാഗ്യം ഉറപ്പാണ്.
ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് ഇന്ത്യൻ പൗരന്മാരാണ്.ഇപ്പോൾ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ജർമൻ പൗരനും 8 കോടിയിലേറെ രൂപ വീതം സമ്മാനം ലഭിച്ചിരിക്കുകയാണ്. 2 വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ കണ്ണൂർ സ്വദേശി മണി ബാലരാജാണ് കോടികൾ നേടിയ മലയാളി. നാല് സുഹൃത്തുക്കൾക്കൊപ്പം ഇദ്ദേഹം കഴിഞ്ഞ മാസം 23ന് ഓൺലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടിയ 211-ാമത്തെ ഇന്ത്യൻ പൗരനാണ് ബാലരാജ്. കഴിഞ്ഞ 2 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ മണി ബാലരാജ് പങ്കെടുക്കുന്നു. ജീവിതത്തിൽ ഇത്രയും വലിയതൊന്നും നേടിയിട്ടില്ല. വളരെ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തു തന്നെ രണ്ടാമത്തെ കുട്ടിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
ജർഗൻ അലോയിസ് മഷൗവർ ആണ് 10 ലക്ഷം ഡോളർ നേടിയ ജർമൻ പൗരൻ. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഫ്‌ലിൻ, സിഒഒ രമേഷ് സിദാംബി, മോണ അൽ അലി തുടങ്ങിയവർ ചേർന്ന് നറുക്കെടുപ്പ് നടത്തിയത്.
അതുപോലെ ഇത്തവണ ബിഗ് ടിക്കറ്റ് സീരീസ് 253 നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് ആയ 15 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയതും ഒരു മലയാളിയാണ്. 30 വര്‍ഷത്തിലേറെയായി പ്രവാസിയായ ഉമ്മുൽഖുവൈനിലെ കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ട് മാനേജരായ മുഹമ്മദലിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് സീരീസ് 253ലെ ടിക്കറ്റ് നമ്പര്‍ 061908 നാണ് സമ്മാനം ലഭിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന മുഹമ്മദലിക്ക് 34 കോടിയിലേറെ രൂപയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. മുഹമ്മദലിയുടെ പേരില്‍ മരുമകന്‍ നിഹാല്‍ പറമ്പത്ത് എടുത്ത ടിക്കറ്റിനാണ് സമ്മാനം നേടിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം 20 പേര്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടുമെന്ന് മുഹമ്മദലി പറഞ്ഞു. കേരളത്തില്‍ ലീവിന് എത്തിയപ്പോഴാണ് മുഹമ്മദലിയെ തേടി ഭാഗ്യമെത്തിയത്. തനിക്ക് കിട്ടുന്ന പങ്ക് ഉപയോഗിച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha