നടന്നുപോകവേ വാഹനമിടിച്ച് അപകടം, യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മുഹമ്മദ് മുസ്തഫ ഒടയപ്പുറത്താണ് അബൂദബിയില്‍ മരിച്ചത് . 49 വയസായിരുന്നു. മദീന സായിദിൽ നടന്നുപോകവേ ഇദ്ദേഹത്തെ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൊയ്തീന്‍കുട്ടി ഹാജിയുടേയും ആചുട്ടിയുടേയും മകനാണ് ഭാര്യ: ഹാജറ. മക്കള്‍: ഹസീബ്, ഹബീബ.
അതുപോലെ ദുബൈയിലെ ഹോട്ടൽമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെൽതങ്ങാടി താലൂക്കിലെ നെക്കിലു സ്വദേശിയായ മുഹമ്മദ് റാസിഖ് (24) ആണ് മരിച്ചത്. ദുബൈയിലെ ഒരു ഹോട്ടലിൽ ജോലിചെയ്തിരുന്ന യുവാവ് ഹോട്ടലിൽ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്.
രാത്രി ഉറങ്ങാൻ കിടന്ന് ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ ബലമായി തുറന്നുനോക്കിയപ്പോഴാണ് റാസിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
https://www.facebook.com/Malayalivartha