അബുദാബി ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ വീണ്ടും പ്രവാസിക്ക് കോടികൾ വിലയുള്ള സമ്മാനം, BMW430i കാർ സമ്മാനമായി കിട്ടിയത് റാസ് അൽ-ഖൈമയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക്

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ തലവര മാറ്റിയ ഭാഗ്യക്കുറിയാണ് ബിഗ് ടിക്കറ്റ്. കോടിക്കണക്കിന് രൂപയാണ് ഇന്ത്യക്കാർ ബിഗ് ടിക്കറ്റിലൂടെ ഇതിനോടകം തന്നെ സ്വന്തമാക്കിയത്. പലരുടെയും ജീവിതം ബിഗ് ടിക്കറ്റിലൂടെ മാറി മറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ വർഷവും ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുകയാണ് പ്രവാസികൾ. മിക്ക പ്രവാസികളും സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്നവരാണ് അതാകുമ്പോൾ ഒരാളെ ഭാഗ്യദേവത കടാക്ഷിച്ചില്ലെങ്കിലും അക്കൂട്ടത്തിൽ ആർക്കെങ്കിലുമൊക്കെ നല്ല സമയമാണെങ്കിൽ അത് ബാക്കിയുള്ളവർക്ക് കൂടി അനുഗ്രഹമാകും.
ഇക്കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് ഡ്രീം കാർ നറുക്കെടുപ്പിൽ BMW430i കാർ സമ്മാനമായി കിട്ടിയതും ഒരു പ്രവാസിക്കാണ്.
റാസ് അൽ-ഖൈമയിൽ നിന്നുള്ള ദിനേഷ് കുമാർ ആണ് സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലി. സോഷ്യൽ മീഡിയയിലൂടെ ഡ്രീം കാർ ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ ദിനേഷ് അന്നു മുതൽ ടിക്കറ്റ് എടുക്കാൻ തുടങ്ങി. പ്രത്യേകിച്ച് കണക്കുകൂട്ടലുകളൊന്നുമില്ലാതെയാണ് താൻ ടിക്കറ്റ് എടുത്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാർ വിൽക്കാനാണ് ദിനേഷ് തീരുമാനിച്ചിരിക്കുന്നത്. പണം തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. പണത്തിന്റെ ഒരു ഭാഗം സ്വന്തമായി ബിസിനസ് തുടങ്ങാൻ ആണ് ഉപയോഗിക്കുക. ഒരു ട്രാൻസ്പോർട്ടേഷൻ ബിസിനസ് തുടങ്ങാൻ ആണ് പണം ഉപയോഗിക്കുക. ഗ്രാൻഡ് പ്രൈസ് വിന്നറാകാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് ഇനി തുടങ്ങുക അതിനാൽ ഇനിയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കും എന്ന് അധികൃതർ അറിയിച്ചു.
ഡ്രീം കാർ ടിക്കറ്റ് സ്വന്തമാക്കാൻ 150 ദിർഹം ആണ് പ്രവാസികൾ മുടക്കേണ്ടത്. രണ്ടു ടിക്കറ്റെടുത്താൽ ഒന്ന് ഫ്രീയായിരിക്കും. ജൂലൈ മാസം ഡ്രീം കാർ ടിക്കറ്റെടുക്കുന്നവർക്ക് ഒരു ജീപ് റാംഗ്ലർ സമ്മാനമായി നേടാം. സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ലക്ഷ്വറി BMW 430i നേടാൻ സാധിക്കും. ടിക്കറ്റ് വെബ്സൈറ്റിലൂടെയും വാങ്ങാൻ സാധിക്കും. അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങൾ വഴിയും ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും. മറ്റു മാർഗങ്ങളിലൂടെ ടിക്കറ്റുകൾ വാങ്ങുന്നവർ അത് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം.
അതേസമയം ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ജർമൻ പൗരനും 8 കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) വീതം സമ്മാനം ലഭിച്ചത്. 2 വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ കണ്ണൂർ സ്വദേശി മണി ബാല രാജാണ് കോടികൾ നേടിയ മലയാളി.
ഇദ്ദേഹം കഴിഞ്ഞ മാസം 23ന് ഓൺലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുക്കളുമായാണ് ടിക്കറ്റ് വാങ്ങിയത്. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടിയ 211-ാമത്തെ ഇന്ത്യൻ പൗരനാണ് ബാലരാജ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് ഇന്ത്യൻ പൗരന്മാരാണ്. ജർഗൻ അലോയിസ് മഷൗവർ ആണ് 10 ലക്ഷം ഡോളർ നേടിയ ജർമൻ പൗരൻ.
https://www.facebook.com/Malayalivartha