സന്ദര്‍ശക വിസയിലെത്തി, തൃശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി എന്‍ അനീഷ് കുമാറാണ് (37) സുവൈഖില്‍ മരിച്ചത്. സന്ദര്‍ശക വിസയിലെത്തിയതായിരുന്നു. മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പിതാവ്: പരേതനായ നാരായണന്‍ കുട്ടി, മാതാവ്: ജയന്തി, ഭാര്യ: അഖില, മക്കള്‍: അര്‍ജുന്‍, അന്‍വിക.
അതേസമയം, ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ച മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാെൻറ (52) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്. ജിദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്ട്രിയൽ സ്റ്റീൽ കമ്പനിയിൽ 28 വർഷത്തോളമായി പ്രീ പ്രൊഡക്ഷൻ മാനേജരായിരുന്നു. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ.
https://www.facebook.com/Malayalivartha