എസ്.എച്ച്.ഒ ഉണ്ട്....പരാതിക്കാരും ഉണ്ട്...! പക്ഷേ പൊലീസ് സ്റ്റേഷൻ ഇല്ല, പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ച മാഞ്ഞൂരിൽ കസേരയും കെട്ടിടവും ഇല്ലാതെ എസ്.എച്ച്. ഒ

കോട്ടയം കടുത്തുരുത്തി മാഞ്ഞുരിൽ പുതിയതായി നിയമിച്ച പോലീസ് എസ്.എച്ച്.ഒ. എവിടെ ചർജെടുക്കണമെന്നറിയാതെ ആശങ്കയിൽ. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 105 എസ്. ഐ.മാർക്ക് സ്ഥാനകയറ്റം കിട്ടിയപ്പോൾ എസ്.ഐ.ആയിരുന്ന എ.എസ്.അൻസിലിനാണ് മാഞ്ഞൂർ സ്റ്റേഷൻ്റെ ചുമതല ലഭിച്ചിരിക്കുന്നത്. എന്നാൽ ചാർജെടുക്കാൻ എത്തിയപ്പോഴാണ് മാഞ്ഞൂരിൽ പോലീസ് സ്റ്റേഷൻ ഇല്ല എന്നറിയുന്നത്.
2015 ലാണ് മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആഭ്യന്തര വകുപ്പ് മാഞ്ഞൂർ പോലീസ് സ്റ്റേഷന് അനുമതി തൽകി 2021 ൽ തസ്തികകളും അനുവദിച്ചിരുന്നു. ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ തുടങ്ങി 4 പഞ്ചായത്ത് പരിധിയിലുള്ള കടുത്തുരുത്തി പോലിസ് സ്റ്റേഷൻ വിഭവിച്ച് മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകൾ ചേർത്ത് മാഞ്ഞൂരിൽ പോലീസ് സ്റ്റേഷൻ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് എം.എൽ.എ.മോൻസ് ജോസഫിൻ്റെ അഭ്യർത്ഥനയെത്തുടർന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലക്യഷ്ണനാണ് മാഞ്ഞൂരിൽ പോലീസ് സ്റ്റേഷന് തസ്തിക അനുവദിച്ച് അനുമതി നൽകിയത്.
ഇതിനായി കഴിഞ്ഞ മാഞ്ഞൂർ പഞ്ചായത്ത് ഭരണ സമിതി കുറുപ്പന്തറ കടവ് ഭാഗത്ത് കെട്ടിടം എടുത്തു നൽകിയിരുന്നു.എന്നാൽ വൈക്കം എം.എൽ.എ. തൻ്റെ മണ്ഡലമായ കല്ലറിയൽ വേണമെന്ന ആവശ്യവുമായി എത്തിയതോടെ കല്ലറ പഞ്ചായത്ത് കെട്ടിടം കണ്ടെത്തി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. ഇതിൻ്റെ തുടർ പ്രവർത്തികൾക്കായി ഹോം ഡിപ്പാർട്ട്മെൻ്റ് പണവും അനുവദിച്ചതായാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha