ഉംറ കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, സൗദിയിൽ മലയാളി കുടുംബത്തിന്റെ കാർ അപകത്തിൽപ്പെട്ട് ഒരു മരണം

സൗദി അറേബ്യയിൽ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബത്തിന്റെ വാഹനത്തിന് പിറകിൽ ത്വാഇഫിനടുത്ത് വെച്ച് അമിത വേഗത്തിലെത്തിയ കുവൈത്തി പൗരന്റെ കാറിടിച്ചാണ് അപകടമുണ്ടായത്.
ത്വാഇഫിൽ നിന്നും റിയാദിലേക്ക് വരുന്ന വഴിയിലെ ളുലും എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മലയാളി കുടുംബത്തിന്റെ വാഹനം പലതവണ തലകീഴായി മറിഞ്ഞു.
കോട്ടക്കൽ സ്വദേശിയായ മുഹമ്മദലിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്റെ ഉമ്മയും, പെങ്ങളും, ഉപ്പയും, മകനും, ഉമ്മയുടെ സഹോദരിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ രണ്ട് പേർ പരിക്കുകളോടെ ആശുപ്രത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha