റമസാന്‍ സമയത്തെ ദുബായ് റസിഡന്‍സി കാര്യാലയങ്ങളുടെ പ്രവര്‍ത്തനം ഇങ്ങനെ

ദുബായിയില്‍ റമസാന്‍ സമയത്തെ റസിഡന്‍സി കാര്യാലയങ്ങളുടെ പ്രവര്‍ത്തനസമയം നിര്‍ണയിച്ചു ഉത്തരവിറക്കി. 9 മണി മുതല്‍ 6 മണി വരെയാണ് ആദ്യത്തെ പ്രവര്‍ത്തന സമയം. രാത്രി 10 മണി മുതല്‍ രണ്ട് ശാഖകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
9 മണി മുതല്‍ 6 മണി വരെയുള്ള സമയങ്ങളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുക. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഈ സമയത്ത് എല്ലാവിധ അപേക്ഷകളും അല്‍ ജാഫിലിയയിലുള്ള ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ദുബായ് എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയങ്ങളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 8005111 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha