ദുബായില്‍ 12 പുതിയ ആശുപത്രികള്‍ കൂടി തുറക്കും

ദുബായില്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ 12 പുതിയ സ്വകാര്യആസ്പത്രികള്‍കൂടി തുറക്കുമെന്ന് ദുബായ് ആരോഗ്യവകുപ്പ്. ദുബായിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷാവസാനത്തോടെ നാലുശതമാനം വര്‍ധനവുണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
ഇതോടെ എമിറേറ്റിലെ സ്വകാര്യ ആസ്പത്രികളുടെ എണ്ണം 38 ആകും. മെഡിക്കല്‍ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ നിയന്ത്രണവകുപ്പ് ഡയറക്ടര്‍ ഡോ മാര്‍വന്‍ അല്‍മുള്ള പറഞ്ഞു.ഈ വികസനത്തിന് അനുപാതമായി നൈപുണ്യവും യോഗ്യതയുമുള്ള പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നതിനും , ചികിത്സ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നതിനും അധികൃതര്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം 3,018 ആണ്. ഇതില്‍ 26 ആസ്പത്രികള്‍, നാല് വന്ധ്യതാചികിത്സാ കേന്ദ്രങ്ങള്‍, 82 ഡെന്റല്‍ ക്ലിനിക്കുകള്‍, 868 ഫാര്‍മസികള്‍ , 1624 മെഡിക്കല്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടും. ഇതിനു പുറമേയാണ് 12 പുതിയ ആസ്?പത്രികള്‍ കൂടി തുടങ്ങുന്നത്.
875 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് പുതിയ 12 ആസ്പത്രികളിലുമായി ഒരുങ്ങുന്നത്. കൂടാതെ നിലവിലുള്ള ഏഴ് ആസ്പത്രികളില്‍ നടക്കുന്ന വിപുലീകരണം പൂര്‍ത്തിയാകുമ്പോള്‍ 750 പേരെ കൂടി കിടത്തി ചികിത്സിക്കാന്‍ സാധിക്കും. 36,055 അംഗീകൃത ഫിസിഷ്യന്മാരാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 13,594 പേര്‍ പുതുതായി ലൈസന്‍സ് ലഭിച്ചവരാണ്.
https://www.facebook.com/Malayalivartha