ഷാര്‍ജ വിമാനത്താവളത്തില്‍ സ്മാര്‍ട് ഗേറ്റ് പദ്ധതി വിപുലമാക്കി

ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രാനടപടികള്‍ 20 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന സ്മാര്‍ട് ഗേറ്റ് സംവിധാനം വിപുലമാക്കി. അറൈവല്‍, ഡിപാര്‍ച്ചര്‍ മേഖലകളില്‍ എട്ടുവീതം ആകെ 16 സ്മാര്‍ട് ഗേറ്റുകളാണു തുറന്നത്. ക്യൂവില്‍ നില്‍ക്കാതെ നടപടികള്‍ സുഗമമായി നടത്താനാകും. ഇതിനായി എയര്‍പോര്‍ട്ടിലെ സ്മാര്‍ട് ഗേറ്റ് കൗണ്ടറില്‍ ആദ്യം റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു സ്മാര്‍ട് ഗേറ്റില്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്താല്‍ കവാടം തുറക്കും. കണ്ണുകള്‍ കൂടി സ്‌കാന്‍ ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയായി. കണ്ണട ഉപയോഗിക്കുന്നവര്‍ സ്‌കാനിങ്ങിനു മുന്‍പ് അതു മാറ്റണം.
നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യാത്രാ നടപടികള്‍ എളുപ്പമാക്കുകയും തിരക്കു കുറയ്ക്കുകയുമാണു ലക്ഷ്യമെന്നു വിമാനത്താവളം ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ പറഞ്ഞു. ആഭ്യന്തരമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, എമിഗ്രേഷന്‍ എന്നിവയുമായി സഹകരിച്ചാണു സ്മാര്‍ട് ഗേറ്റ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സാധാരണ പത്തു മിനിറ്റില്‍ അധികം എടുത്തിരുന്ന നടപടികളാണ് 20 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. ഷാര്‍ജയിലോ മറ്റ് എമിറേറ്റുകളിലോ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രാജ്യത്തെ ഏതു വിമാനത്താവളത്തിലെയും സ്മാര്‍ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം.
മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കു ബാര്‍കോഡുള്ള പുതിയ പാസ്‌പോര്‍ട്ട് ലഭിക്കും വരെ എമിഗ്രേഷന്‍ കൗണ്ടറുകളെ ആശ്രയിക്കേണ്ടിവരും. മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകളിലുള്ള ലഘുലേഖ പുറത്തിറക്കി. പരീക്ഷണാര്‍ഥം കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ സംവിധാനം എട്ടരലക്ഷം പേര്‍ ഉപയോഗപ്പെടുത്തി. ഷാര്‍ജ വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം 1.1 കോടി യാത്രക്കാര്‍ എത്തി. അടുത്തവര്‍ഷം 1.2 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നു.
നൂതനസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തിരക്ക് നിയന്ത്രിക്കാനാകും. അംഗപരിമിതര്‍ക്കായി പ്രത്യേക സ്മാര്‍ട് കവാടം തുറക്കും. ഭാവിയില്‍ കൂടുതല്‍ ഗേറ്റുകള്‍ തുറക്കാനും ഉദ്ദേശിക്കുന്നു. നഗരത്തിലെ എമിഗ്രേഷന്‍ ഓഫിസിലും സ്മാര്‍ട് ഗേറ്റ് റജിസ്‌ട്രേഷന്‍ കൗണ്ടര്‍ തുറന്നിട്ടുണ്ട്. യാത്രക്കാരല്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലെയോ എമിഗ്രേഷനിലെയോ സ്മാര്‍ട് ഗേറ്റ് കൗണ്ടറിലെത്തി നേരത്തെ റജിസ്റ്റര്‍ ചെയ്യാനാകും. ഇതുമായി ബന്ധപ്പെട്ട് ഒരുമാസം നീളുന്ന ബോധവല്‍കരണ ക്യാംപയിനും തുടക്കം കുറിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha