ഇനി പ്രവാസികൾക്കും വോട്ട്ചെയ്യാം ;വിഷയത്തിൽ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം ഉത്തരം നൽകാം എന്ന് അറ്റോര്‍ണി ജനറല്‍

പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി. ഇതിനായുള്ള നിയമഭേദഗതി കൊണ്ട് വരാന്‍ മന്ത്രിതല സമിതി തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു. എത്ര സമയത്തിനുള്ള ബില്‍ കൊണ്ടുവരാനാകുമെന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം അറിയിക്കാമെന്നും എജി പറഞ്ഞു.
പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാന്‍ നേരത്തെ തന്നെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്നത് അനന്തമായി നീളുന്നതിലുള്ള വിമര്‍ശം ഉന്നയിച്ച കോടതി ഒരാഴ്ച്ചക്കുള്ളില്‍ ഇക്കാര്യത്തിലെ തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞാഴ്ച നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് നിലപാട് അറിയിച്ചത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വഴി വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതിള്ള നിയമഭ ഭേദഗതി കൊണ്ട് വരാന്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതി ഇന്നലെ തീരുമാനമെടുത്തതായി എജി പറഞ്ഞു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലായിരിക്കും ഭേദഗതി കൊണ്ടുവരിക. എന്നാല്‍ എത്ര കാലത്തിനുള്ള ഭേദഗതി ബില്‍ കൊണ്ട് വരും എന്ന് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം അറിയിക്കാണെന്ന് എജി പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തില്‍ എന്തൊക്കെ ഭേഗദഗതികളാണ് കൊണ്ടുവരിക എന്നത് സംബന്ധിച്ച വിശദമായ മറുപടി രണ്ടാഴ്ച്ചക്കകം സമര്‍പ്പിക്കാന്‍ എജിയോട് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha