അജ്ഞാത ഇണക്കുരുവികളെ ഭാഗ്യം തിരയുന്നു

ഗ്ലാസ്‌ഗോയിലെ സില്‍വര്‍ബണ്‍ ഷോപ്പിംഗ് സെന്റര്‍ ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കൗതുകമുള്ള ഒരു കാഴ്ചയ്ക്കു വേദിയായി. പ്രണയിതാക്കളുടെ ദിനമായ ഫെബ്രുവരി 14-ന് ആ ഷോപ്പിംഗ് സെന്ററിനുള്ളിലെ തിരക്കുകള്‍ക്കിടയില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നതുപോലെ തീര്‍ത്തും സ്വകാര്യമായ ഒരു മധുര നിമിഷത്തിന് ഇടം കണ്ടെത്തിയ ഒരു ജോടി കാമുകി- കാമുകന്മാരെ ഇപ്പോള്‍ ആ ഷോപ്പിംഗ് സെന്ററിന്റെ ഉടമയും ആ സെന്ററിലുള്ള മറ്റു ഷോപ്പിലെ ഉടമകളും കാത്തിരിക്കുകയാണ.് എന്തിനാണെന്നോ?
ആ വാലന്റൈന്‍സ് ദിനത്തില്‍ മറ്റാരേയും ശ്രദ്ധിക്കാതെ ലോകം തങ്ങളിലേക്കു മാത്രം ചുരുങ്ങിയ ഒരു നിമിഷത്തില്‍ ഒരു കാമുകന്‍ തന്റെ പ്രണയിനിയോട് ആ പ്രധാനപ്പെട്ട ചോദ്യം ചോദിച്ചത് അവരെല്ലാം കണ്ടിരുന്നു. തിരക്കേറിയ ആ ഷോപ്പിംഗ് സെന്ററിന്റെ ഒരു കോണില്‍ ആ കാമുകന്‍ തന്റെ മുട്ടിന്മേലിരുന്നു കൊണ്ട് തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥ്യന നടത്തുന്നതും അതിനോട് അവള്‍ അനുകൂലമായി പ്രതികരിക്കുന്നതും ആഹ്ലാദത്തോടെ മറ്റാരേയും ശ്രദ്ധിക്കാതെ അവര്‍ അവിടം വിട്ടു പോകുന്നതും അവിടുള്ള പലരും ശ്രദ്ധിച്ചിരുന്നു.
ആ അജ്ഞാത ജോടിയുടെ വിവാഹം ഏറ്റെടുത്തു നടത്തികൊടുക്കുവാനാണ് ആ ഷോപ്പിംഗ് സെന്റര്‍ ഉടമയുടെയും അവിടെയുള്ള മറ്റ് ഷോപ്പ് ഉടമകളുടെയും തീരുമാനം. വധുവിനും വരനും ആവശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം സൗജന്യമായി നല്‍കാന്‍ ആ ഷോപ്പിംഗ് സെന്ററിലുള്ള ഒരോരോ ഷോപ്പുകാര്‍ തീരുമാനിച്ചിരിക്കുകയാണ്.
എന്നാല്‍ ഒരു പ്രശ്‌നമുണ്ട്. ഈ പ്രണയ ജോടികള്‍ ആരാണെന്നോ എവിടെയാണവര്‍ താമസിക്കുന്നതെന്നോ അവര്‍ക്കാര്‍ക്കും അറിയില്ല. അതിനാല്‍ അവിടെയുള്ള ഡെയ്‌ലി റെക്കോര്‍ഡ് എന്ന പത്രത്തിലൂടെയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും ഇവരെ കണ്ടെത്തി തരണമെന്ന അഭ്യര്‍ത്ഥന കൊടുത്തിരിക്കുകയാണ് സില്‍വര്‍ബേണ്‍-ഷോപ്പിംഗ് സെന്ററിന്റെ ജനറല്‍ മാനേജര്‍ ഡേവിഡ് പൈറോട്ടിയും സംഘവും.
അവരെ അറിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വിവരം നല്‍കിയാലും മതി. അല്ലെങ്കില്‍ ഇണക്കുരുവികള്‍ ഈ വിവരം അറിയുന്നുണ്ടെങ്കില്‍ നേരിട്ട് ബന്ധപ്പെട്ടാലും മതി. ഏതായാലും ഭാഗ്യം ഇങ്ങോട്ടെത്തി തിരഞ്ഞു നടക്കുന്നത് അവര്‍ അറിഞ്ഞെത്തുമോ എന്ന് കാത്തിരുന്നു കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha