ഈ വിരലുകള്‍ അപൂര്‍വമാണ്

ചൈനീസ് ലാംഗേജ് ബ്ലോഗ് സൈറ്റായ ഡികാര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഒരു തായ്‌വാന്‍ യുവതിയുടെ വിരലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ആശ്ചര്യം ഉണ്ടാക്കിയിരിക്കുകയാണ്.
കാരണം ആദ്യം ചിത്രം കാണുന്നവര്‍ക്ക് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത് അവരുടെ കാല്‍വിലരുകളാണോ കൈവിരലുകളാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ്.
നല്ല നീളമുള്ള വിരലുകളാണ് ചിത്രത്തില്‍ കാണുന്നത്. അപ്പോള്‍ അവ കാല്‍വിരലുകളാണെന്ന് അറിയുമ്പോള്‍ ആരായാലും ഒന്ന് അമ്പരക്കും. ഏറ്റവും നീളമുള്ള വിരലിന് അഞ്ചുസെന്റിമീറ്ററാണ് നീളം. പേര് വെളിപ്പെടുത്താത്ത ഈ യുവതി ഒരു വിദ്യാര്‍ത്ഥിനിയാണെന്നാണ് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തനിക്ക് നാലടി പതിനൊന്ന് ഇഞ്ച് നീളമാണുള്ളതെന്ന് ബ്ലോഗില്‍ യുവതി പറയുന്നു. മെതിയടി രൂപത്തിലുള്ള ചെരുപ്പുകള്‍ ധരിച്ചാല്‍ തന്നെ എല്ലാവരും പെട്ടെന്ന് ശ്രദ്ധിക്കും. തന്റെ സൗന്ദര്യത്തിന്റെ അടയാളമാണ് ഈ വിരലുകള്‍ എന്നൊക്കെയാണ് യുവതി പറയുന്നത്.
അവരുടെ ചിത്രത്തിനും ബ്ലോഗില്‍ വന്ന പോസ്റ്റിനും മികച്ച സ്വീകരണമാണ് ഇന്റര്‍നെറ്റില്‍ ലഭിച്ചിരിക്കുന്നത്. അവരുടെ യഥാര്‍ത്ഥ പോസ്റ്റിന് 5500 ലൈക്കുകളും ഡികാര്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിന് പതിനായിരക്കണക്കിന് ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha