ഇനി ബ്രസീലിയന്‍ പേരക്ക രുചിച്ചുനോക്കാം!
ബ്രസീലില്‍ നിന്നുള്ള പേരയും ഇങ്ങ് കേരളത്തിലെത്തി. കുറ്റിച്ചെടിയായി വളരുന്ന ഈ പേരയ്ക്ക് 'അറസാ പേര' എന്നാണ് പേര്.
ഇവയുടെ ശാഖകള്‍ താഴേയ്ക്ക് ഒതുങ്ങിയവയും ഇലകള്‍ ചെറുതുമാണ്.
വേനലിലാണ് അറസ പേരയുടെ പൂക്കാലം.
ചെറു പൂക്കള്‍ക്ക് നേര്‍ത്ത സുഗന്ധവുമുണ്ട്. കായ്കള്‍ക്ക് ഗോളാകൃതിയും പച്ച നിറവുമാണ്. പഴുക്കുമ്പോള്‍ കടുംമഞ്ഞ നിറം പ്രാപിക്കും.
പുളി കലര്‍ന്ന മധുരമാണ് പഴങ്ങളുടെ രുചി. കൈതച്ചക്കയുടെ ചോലെയുള്ള മണവുമുണ്ട്.
കഴിക്കുന്നതോടൊപ്പം ജ്യൂസ് ഉണ്ടാക്കാനും അനുയോജ്യമാണീ പേര.
പഴങ്ങള്‍ക്കുള്ളില്‍ കാണപ്പെടുന്ന വിത്തുകള്‍ ചെടിച്ചട്ടിയില്‍ കിളിര്‍പ്പിച്ച ശേഷം ചെറുകൂടകളില്‍ മാറ്റി നട്ട് തയാറാക്കിയ തൈകള്‍ തോട്ടത്തില്‍ അനുയോജ്യമായ സ്ഥലത്തോ വലിയ ചെടിച്ചട്ടികളിലോ നട്ടുവളര്‍ത്താം.
https://www.facebook.com/Malayalivartha