കൊച്ചുമകള്‍ ആരാധ്യയ്ക്കൊപ്പം കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിഗ് ബി-യുടെ മറുപടി
വളരെ ഏറെ ആരാധകരുള്ള ഒരു പരിപാടിയാണ് അമിതാഭ് ബച്ചന് അവതാരകനായെത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതി. വളരെ മികച്ച പ്രോഗ്രാമായി വിലയിരുത്തപ്പെടുന്ന കോന്‍ ബനേഗാ ക്രോര്‍പതിയുടെ(കെബിസി) പത്താം ഭാഗവുമായെത്തുകയാണ് ബിഗ് ബി. ബച്ചന് വളരെയേറെ പ്രിയപ്പെട്ടതാണ് തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായ കോന്‍ ബനേഗാ ക്രോര്‍പതി.
സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച കെബിസിയുടെ പത്താം ഭാഗത്തെക്കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നുമെല്ലാം ബച്ചന് മാധ്യമങ്ങളോട് സംസാരിച്ചു. മാത്രമല്ല തന്റെ കൊച്ചുമകളായ ആരാധ്യയ്ക്കൊപ്പം കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുന്നതിനെ കുറിച്ചും ബച്ചന് വാചാലനായി.
മകന് അഭിഷേകിന്റെയും ഐശ്വര്യയുടേയും മകളായ ആരാധ്യയ്ക്കൊപ്പം എപ്പോഴെങ്കിലും കോന്‍ ബനേഗാ ക്രോര്‍പതി കളിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബച്ചന്റെ മറുപടി രസകരമായിരുന്നു. ആരാധ്യയ്ക്കൊപ്പം ഇതുവരെ കെബിസി കളിച്ചിട്ടില്ലന്നും, അവള്‍ക്ക് ഇത് കളിക്കാനുള്ള പ്രായമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പഠനവും സ്കൂളുമൊക്കെയായി ആരാധ്യക്കുട്ടി നല്ല തിരക്കിലാണ്. ക്വിസ് മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട് അവള്, എങ്കിലും കെബിസി പോലുള്ള ഒരു പരിപാടിയില്‍ കളിക്കാനുള്ള പ്രായമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ കെബിസി എന്നൊരു പരിപാടി അവതരിപ്പിക്കുന്നതായി ആരാധ്യയ്ക്കറിയാം. കൊച്ചുമകള്‍ക്ക് അതിന്റെ സിഗ്നേച്ചര്‍ ട്യൂണ്‍ ഏറെ ഇഷ്ടമാണത്രേ.
എന്നാല്‍ ഇതൊരു നല്ല ഐഡിയ ആണെന്നും വീട്ടിലെത്തി ഉടനെതന്നെ കൊച്ചുമകളുമായി കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുമെന്നും ബച്ചന് കൂട്ടിച്ചേര്‍ത്തു. ആരാധ്യയ്ക്കൊപ്പം സമയം ചിലവഴിക്കാന്‍ മുത്തച്ഛന് വളരെയേറെ ഇഷ്ടമാണ്. ആരാധ്യയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട് ബിഗ് ബി.
https://www.facebook.com/Malayalivartha