പേഴ്സ് കട്ട കള്ളനെ പിടികൂടണമെന്ന് പോലീസില്‍ പരാതി നല്കി, പക്ഷേ കള്ളനെ കണ്ടപ്പോള്‍ പോലീസിനും ചിരിയടക്കാനായില്ല!
കൂട്ടുകാരോടൊപ്പമിരുന്ന് ചീട്ടുകളിക്കുന്നതിനിടയില്‍ തന്റെ പേഴ്സ് മോഷ്ടിക്കപ്പെട്ടു എന്ന് കാണിച്ച് ഒരാള്‍ പോലീസിനു പരാതി നല്കി. ചെനയിലാണ് സംഭവം.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തി സിസിടിവി പരിശോധിച്ചു. അതിലൂടെ കള്ളനെ തിരിച്ചറിഞ്ഞിട്ടും കണ്മുന്നിലുണ്ടായിട്ടും കേസെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊലീസ്. കാരണം ഒരു നായക്കുട്ടിയാണ് ഈ സംഭവത്തിലെ കള്ളന്.
ചുറ്റുപാടുകള്‍ മറന്നിരുന്ന് ചീട്ടുകളിക്കുന്നതിനിടെയാണ് അതിലൊരാളുടെ പേഴ്സ് താഴെ വീണത്. കളിയില്‍ മുഴുകിയിരുന്നത് കൊണ്ട് പേഴ്സ് താഴെ പോയതൊന്നും പുള്ളിക്കാരന് അറിഞ്ഞില്ല. ഇതേസമയം അതുവഴി വന്ന നായക്കുട്ടി പേഴ്സ് കടിച്ചെടുത്തുകൊണ്ട് പോയി.
ഇതൊന്നും അയാള്‍ അറിയാതിരുന്നതിനാല്‍ പിന്നീട് പേഴ്സ് കള്ളന് കൊണ്ടുപോയെന്ന് കരുതി ഇയാള്‍ പരാതി നല്കി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടെത്തുന്നത്.
നായക്കുട്ടി പഴ്സും കടിച്ചെടുത്ത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചൈന പീപ്പിള്‍ഡ് ഡെയ്ലി ആണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലാണ്. മോഷ്ടാവായ നായക്കുട്ടിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന ചിന്താക്കുഴപ്പത്തിലാണ് ഉടമ. മാത്രമല്ല കളവുപോയ പഴ്സ് ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha