ക്ലാസിലിരുന്ന് ഉറങ്ങിയാല്‍ ഇങ്ങനിരിക്കും!
ക്ലാസ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടി ഉറക്കമെഴുന്നേറ്റ് ബാഗിനു പകരം കസേര തോളിലിട്ടു പോകുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഫിലിപ്പൈന്‍സിലാണ് സംഭവം.
മുത്തശിയായിരുന്നു, ഉറങ്ങുകയായിരുന്ന കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുവാന്‍ എത്തിയത്.
ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ടീച്ചര്‍ പുസ്തകങ്ങള്‍ എല്ലാം ബാഗിനുള്ളിലാക്കി കുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ചു.
എന്നാല്‍ ഉറക്കം വിട്ടുപോകാതിരുന്ന കുട്ടി ബാഗിനു പകരം കസേര എടുത്തു തോളിലിടുകയായിരുന്നു.
ഈ രസകരമായ ദൃശ്യങ്ങള്‍ പതിഞ്ഞത് മുറിക്കുള്ളിലുണ്ടായിരുന്ന സിസിടിവിയിലാണ്.
കൂടാതെ സംഭവം ശ്രദ്ധയില്‍പ്പെട്ട ടീച്ചര്‍മാരും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
കുട്ടിയുടെ മുത്തശി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരിമഴ ഉതിര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha