ഈ കവര്‍ച്ചാ ശ്രമം ഒന്നു കണ്ടുനോക്കൂ...ഇന്നു മുഴുവന്‍ ചിരിക്കാന്‍ ഇതു മാത്രം മതി!
തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന കള്ളന്മാര് ഇന്ന് വളരെ വ്യാപകമായുണ്ട്. എന്നാല്‍ കളവില്‍ യാതൊരുവിധ മുന്‍പരിചയവും ഇല്ലാത്ത ഒരാളാണ് അതിനിറങ്ങി പുറപ്പെടുന്നതെങ്കിലോ പണികിട്ടും എന്ന് നൂറുശതമാനവും ഉറപ്പാണ്.
അടുത്തിടെ അമേരിക്കന്‍ പോലീസ് പുറത്തു വിട്ട ഒരു കള്ളന്റെ വീഡിയോ അത്തരത്തിലുള്ള ഒന്നാണ്. കവര്‍ച്ച നടത്താനായി കള്ളന് തോക്കുമായെത്തുന്നതും ആ തോക്ക് തന്നെ കള്ളന് പണിയായി മാറുന്നതുമാണ് ആ വീഡിയോയിലുള്ളത്.
അറോറയിലെ സിഗരറ്റ് കടയിലാണ് തൊപ്പിയും കണ്ണടയും വെച്ച് കള്ളനെത്തിയത്. ക്യാഷറെ ഭയപ്പെടുത്തി പണം അടിച്ചുമാറ്റാന്‍ തോക്ക് കൈയിലെടുത്തപ്പോഴെ അത് കൈയില്‍ നിന്ന് വഴുതി താഴെ വീണു. അതോടെ അതെടുക്കാനുള്ള വെപ്രാളമായി. അതിനിടെ സ്ഥാപനത്തിലുണ്ടായിരുന്ന സ്ത്രീ ഒച്ച വച്ചതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ പാന്റഴിഞ്ഞു പോകുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് കടയിലെ ജീവനക്കാരി ചെന്ന് വാതില്‍ പൂട്ടുന്നതും കള്ളന്റെ കൈയില്‍ നിന്നും വീണ് കിട്ടിയ തോക്കുമായി കടയ്ക്കുള്ളില്‍ നടക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ നിരവധി പേര് കണ്ടു കഴിഞ്ഞു. പുതിയ പണി നോക്കാന്‍ കള്ളനെ ഉപദേശിച്ചവര്‍ നിരവധിയാണ്. വീഡിയോയ്ക്കുള്ള കമന്റുകളെല്ലാം അതിനേക്കാള്‍ ചിരി ജനിപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha