രക്തം ഉറയുന്ന തണുപ്പ് എന്നു പറഞ്ഞാല്‍ മനസ്സിലാകുമോ? അത്തരം തണുപ്പുള്ള നദിയില്‍ വീണുപോയാല്‍ എന്തു സംഭവിക്കുമെന്ന് കാണൂ...!
ശൈത്യകാലത്ത് ഡാന്യൂബ് നദിയിലെ വെള്ളത്തിന്റെ ഊഷാമാവ് എങ്ങനെ ആയിരിക്കും എന്നതിന് വ്യക്തമായ ധാരണ നല്കാന് സഹായിക്കുന്ന ഒരു പ്രദര്‍ശനം ജര്‍മ്മന്‍ വേട്ടക്കാരനായ ഫ്രാന്‍സ് സ്റ്റഹ്ലി ഒരുക്കിയിരുന്നു.
ഐസിനുള്ളില്‍ കുടുങ്ങി ചത്ത് മരവിച്ചിരിക്കുന്ന ഒരു കുറുക്കനെയാണ് അദ്ദേഹം തന്റെ ഫാമിലി ഹോട്ടലിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.
നദിയില്‍ വീണ കുറുക്കന് താഴ്ന്നുപോകുകയും പെട്ടെന്ന് വെള്ളം തണുത്തുറഞ്ഞ് ഐസാകുകയും ചെയ്തുവെന്നാണ് കരുതുന്നത്.
ഡാന്യൂബ് നദിയിലെ അപകടത്തെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പു നല്‍കാനാണ് ഈ പ്രദര്‍ശനമൊരുക്കിയത്.
തണുത്തുറഞ്ഞ് മരവിച്ചിരിക്കുന്ന കരടി, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെയും താന്‍ കണ്ടിട്ടുണ്ടെന്ന് സ്റ്റഹ്ലി പറഞ്ഞു.
https://www.facebook.com/Malayalivartha