ആശുപത്രിയിലേയ്ക്ക് പോകവേ ഓടുന്ന കാറില്‍ യുവതിയ്ക്ക് സുഖപ്രസവം
അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ഈ വീഡിയോ ദൃശ്യങ്ങള്‍ വളരെയധികം പേരില്‍ കൗതുകമുണര്‍ത്തി.
പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കാറില്‍ തന്നെ യുവതിയ്ക്ക് സുഖ പ്രസവം നടന്നതിന്റെ ദൃശ്യങ്ങള്‍ അവരുടെ കുടുംബം പകര്‍ത്തുകയായിരുന്നു.
അലക്സിയസ് സ്വിന്നി (25) പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിനും നാലുമക്കളോടുമൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ഭര്‍ത്താവ് ഡൊമിനിക്കാണ് കാര്‍ ഓടിച്ചിരുന്നത്. അലക്സിയസ് മുന്‍സീറ്റിലും കുട്ടികള്‍ പിറകിലെ സീറ്റിലുമായിട്ടാണ് ഇരുന്നത്.
ടെക്സാസിലെ ആശുപത്രിയിലേക്ക് എത്തുന്നതിന് മുന്നെ തന്നെ അലക്സിയസിന് പ്രസവവേദന കടുത്തു. രണ്ട് മിനിട്ട് കൂടി ക്ഷമിക്കുവെന്ന് ഡൊമിനിക്ക് പറഞ്ഞെങ്കിലും അലക്സിയസിന് സാധിച്ചില്ല.
ഇവര്‍ ഭര്‍ത്താവിന്റെ സഹായത്തോടെ തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പെണ്‍കുഞ്ഞാണ് അലക്സിയസിന് ജനിച്ചത്. അമ്മയും കുഞ്ഞും ടെക്സാസിലെ വീട്ടില്‍ സുഖമായി ഇരിക്കുന്നു.
https://www.facebook.com/Malayalivartha