കുരങ്ങന്മാരും പല്ലുതേയ്ക്കുന്നുണ്ട്!
കുരങ്ങന്മാര്ക്ക് മനുഷ്യരുമായുള്ള മറ്റൊരു സമാനതകൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഒരു മൃഗശാലയില്‍ നിന്ന് പകര്‍ത്തിയ കുരങ്ങന്മാരുടെ ദൃശ്യങ്ങള്‍.
മനുഷ്യരെപ്പോലെതന്നെ അവരും പല്ലു വൃത്തിയാക്കും. കുരങ്ങു വര്‍ഗത്തില്‍പ്പെട്ട ബബൂണുകള്‍ പല്ലു തേയ്ക്കുന്ന ദൃശ്യങ്ങളാണ് മൃഗശാലയില്‍ നിന്ന് ലഭിച്ചത്.
മൃഗശാല വൃത്തിയാക്കാനുപയോഗിക്കുന്ന ചകിരിനാരുകൊണ്ടു തീര്‍ത്ത ചൂലില്‍ നിന്ന് നാരുകള്‍ വലിച്ചൂരി അവ ഉപയോഗിച്ചാണ് ഒരു മുതിര്‍ന്ന ആണ് ബബൂണും ഒരു കുട്ടി ബബൂണും പല്ലു തേയ്ക്കുന്നത്.
കുരങ്ങന്മാരുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് പഠനം നടത്തുന്ന ഷാര്‍ലെറ്റ് ബ്രൗണ്‍ എന്ന ഗവേഷക വിദ്യാര്‍ഥിനിയാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha