ശരണബസവരാജ് പിഎച്ച്ഡി പ്രവേശന പരീക്ഷയെഴുതി, 89-ാം വയസ്സില്‍!
പുതിയ പുതിയ അറിവുകള്‍ നേടാന്‍ ശ്രമം നടത്തുന്നതിന് പ്രായമൊരു തടസ്സമേ അല്ലെന്നു വീണ്ടും തെളിഞ്ഞു.
ഇത്തവണ 89 വയസ്സുള്ള ശരണബസവരാജ് ആണ് പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് പഠനം നടത്താന്‍ ഇറങ്ങിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരസേനാനി കൂടിയായ അദ്ദേഹം ഹംപി കന്നഡ സര്‍വകലാശാലയിലേക്കുള്ള പിഎച്ച്ഡി പ്രവേശന പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. അധ്യാപകനായിരുന്ന ഇദ്ദേഹം ജോലിയില്‍നിന്നു വിരമിച്ചതോടെയാണ് പഠനത്തിന്റെ രണ്ടാംഘട്ടത്തിലേക്കു കടന്നത്.
വിരമിച്ച ശേഷം ധാര്‍വാര്‍ഡിലെ കര്‍ണാടക സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദം നേടി പിഎച്ച്ഡി പ്രവേശനത്തിനു ശ്രമിച്ചെങ്കിലും 55% മാര്‍ക്കില്ലാത്തതിനാല്‍ ആ ശ്രമം വിജയിച്ചില്ല.
തോറ്റു പിന്മാറാന് തയാറാകാതിരുന്ന ശരണബസവരാജ് ഹംപി കന്നഡ സര്‍വകലാശാലയില്‍നിന്ന് 60% മാര്‍ക്കോടെ സാഹിത്യത്തില്‍ എംഎ നേടിയ ശേഷമാണ് ഈ പ്രാവശ്യം പ്രവേശന പരീക്ഷയെഴുതിയത്.
https://www.facebook.com/Malayalivartha