ഒന്നു ജയിലില്‍ കയറിപ്പറ്റാന്‍ മാത്രമായിരുന്നോ 36 മാസം ലാറ്റിനമേരിക്കയില്‍ ചുറ്റിനടന്നത്...?
റഷ്യന്‍ സ്പൈഡര്മാന് എന്നറിയപ്പെടുന്ന പാവല്‍ ഗോഗുലാന് വിനോദപ്രവര്ത്തനങ്ങളിലെ സാഹസികത കൊണ്ടാണ് ലോകശ്രദ്ധ നേടിയത്.
കെട്ടിടങ്ങളുടെ മുകളിലേയ്ക്ക് യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുകയാണ് കക്ഷിയുടെ ഇഷ്ടവിനോദം.
കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മെഡലിനിലുള്ള 12 നില കെട്ടിടത്തില്‍ കക്ഷി ഒന്നു കയറി.
സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെയായിരുന്നു ഈ പ്രകടനം.
കേവലം പത്തു മിനിറ്റുകൊണ്ട് കെട്ടിടത്തിനു മുകളില്‍ എത്തിയപ്പോള്‍ പാവലിനെ കാത്ത് പോലീസുണ്ടായിരുന്നു.
സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമാംവിധത്തില്‍ കെട്ടിടത്തില്‍ കയറിയതിന് പാവല്‍ അറസ്റ്റിലായി.
ലാറ്റിനമേരിക്കയില്‍, കയറാന്‍ പറ്റിയ ഒരു കെട്ടിടം കണ്ടെത്തുന്നതിനായി 36 മാസമാണ് പാവല്‍ തെരഞ്ഞുനടന്നത്.
https://www.facebook.com/Malayalivartha