ചരിത്രം സൃഷ്ടിക്കാന്‍ കുതിരകള്‍ പറക്കുന്നു!
എമിറേറ്റ്സ് എയര്‍ലൈന്‍ വഴി ഇപ്പോള്‍ പറക്കുന്നത് കുതിരകളാണ്. എഫ് ഇ ഐ-യുടെ ലോക ഇക്വസ്ട്രിയന്‍ ഗെയിംസ് ട്രയോണ്‍ 2018-ല്‍ പങ്കെടുക്കാന്‍ 69 കുതിരകള്‍ അടങ്ങുന്ന ആദ്യ സംഘം അമേരിക്കയിലെത്തി.
ബെല്‍ജിയത്തിലെ ലീജില്‍ നിന്ന് അമേരിക്കയിലെ ഗ്രീന്‍വില്ല സ്പാര്ട്ടന്ബര്ഗിലേക്കാണ് എമിറേറ്റ്സ് സ്കൈ കാര്‍ഗോയുടെ ബോയിംഗ് 777 ഫൈറ്റര്‍ വിമാനം കുതിരകളുമായി എത്തിയത്.
എമിറേറ്റ്സ് സ്കൈ കാര്‍ഗോ മാര്‍ഗം 500 കുതിരകളാണ്, അന്താരാഷ്ട്ര കായിക കലണ്ടറിലെ വളരെ പ്രധാനപ്പെട്ട ഗെയിമുകളില്‍ ഒന്നായ ട്രയോണ്‍ 2018-ലേക്ക് എത്തുന്നത്.
ആകെ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന 19 വിമാനങ്ങളില്‍ ആദ്യത്തേതാണ് 69 കുതിരകളുമായി അമേരിക്കയിലെത്തിയത്.
500 കുതിരകളെ വിമാനമാര്‍ഗം എത്തിക്കുന്നതോടെ എമിറേറ്റ്സ് സ്കൈ കാര്‍ഗോയുടെ ഈ പറക്കല്‍ ചരിത്രത്തില്‍ ഇടം നേടും.
ഒരു പ്രത്യേക കായിക ഇനത്തിനായി ഇത്രയധികം കുതിരകളെ ആകാശമാര്‍ഗം എത്തിക്കുന്നത് ഇതാദ്യമാണ്.
അന്താരാഷ്ട്ര ഹോഴ്സ് ട്രാന്സ്പോര്ട്ടേഷന് വിദഗ്ധരായ പെഡാന് ബ്ലഡ് സ്റ്റോക്കുമായി കൈകോര്‍ത്താണ് എമിറേറ്റ്സ്, ഹോഴ്സ് ചാര്‍ട്ടര്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha